ബോളിവുഡ് താരം കങ്കണ റണൗത്തിനൊപ്പം പ്രവര്‍ത്തിച്ചത് വലിയ തെറ്റായിപ്പോയന്ന് വെളിപ്പെടുത്തി കൊണ്ട് സിമ്രന്റെ സംവിധായകന്‍ ഹന്‍സല്‍ മെഹ്ത രംഗത്ത്. 2017-ല്‍ ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രാണ് സിമ്രാന്‍. എന്നാൽ ഇപ്പോള്‍ സിമ്രാന്റെ സംവിധായകന്‍ കങ്കണയുമായി ഒരുമിച്ച് പ്രവര്‍ത്തിച്ച അനുഭവം ഒരഭിമുഖത്തിലാണ് ഹന്‍സല്‍ മെഹ്ത വെളിപ്പെടുത്തിയത്.
കങ്കണ നല്ല നടിയാണ്. പക്ഷെ തന്നെ പറ്റി മാത്രം സിനിമ നിര്‍മ്മിച്ച് അവര്‍ തന്നിലേക്ക് മാത്രം ഒതുങ്ങുന്നത് പരിമിതിയാണ്. ഒരു സിനിമയില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രധാന്യമുണ്ടെന്നും ഹന്‍സല്‍ മെഹ്ത അഭിപ്രായപ്പെട്ടു. അടുത്തിടെ പുറത്തിറങ്ങിയ കങ്കണ ചിത്രം ധാക്കഡിലെ ഗാനത്തെയും ചിത്രത്തിന്റെ പേരെടുത്ത് പറയാതെ സംവിധായകന്‍ വിമര്‍ശിച്ചു. ഈ ഗാനം കങ്കണയെപ്പറ്റിതന്നെയാണ് പറയുന്നതെന്നാണ് വിമര്‍ശനം. മികച്ച നടിയാണ് കങ്കണയെങ്കിലും ഇനി അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ തനിക്ക് കഴിയില്ലെന്നും ഹന്‍സല്‍ മെഹ്ത പറഞ്ഞു.
ചിത്രീകരണ സമയത്ത് തിരക്കഥാകൃത്തുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ചില സംഭാഷണങ്ങള്‍ ആവശ്യമില്ലാതെ തിരക്കഥയില്‍ കൂട്ടിചേര്‍ക്കാന്‍ കങ്കണ ആശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ചിത്രത്തിന്റെ പ്രെമോഷന്‍ പരിപാടികള്‍ക്കിടെ വന്ന വിവാദം വലിയ തോതില്‍ വാര്‍ത്തയുമായിരുന്നു. തുടരെ വിവാദങ്ങളിലായ സിമ്രാന്‍ പക്ഷെ ബോക്‌സ് ഓഫീസില്‍ വിജയം കണ്ടില്ല.