Latest News

ലോഹിതദാസുമായി ബന്ധം; രാപ്പകലില്ലാതെ ഫോണ്‍ വിളി; ഒടുവില്‍ മീരാ ജാസ്മിനെ വിലക്കേണ്ടി വന്നു; മീരാ ജാസ്മിന്‍ തങ്ങളുടെ ജീവിതത്തില്‍ ചെയ്തത് തുറന്നു പറഞ്ഞ് ലോഹിതദാസിന്റെ ഭാര്യ

Malayalilife
ലോഹിതദാസുമായി ബന്ധം; രാപ്പകലില്ലാതെ ഫോണ്‍ വിളി; ഒടുവില്‍ മീരാ ജാസ്മിനെ വിലക്കേണ്ടി വന്നു;  മീരാ ജാസ്മിന്‍ തങ്ങളുടെ ജീവിതത്തില്‍ ചെയ്തത് തുറന്നു പറഞ്ഞ് ലോഹിതദാസിന്റെ ഭാര്യ

മോളിവുഡ് സിനിമാ ലോകത്ത് ഗോസിപ്പുകള്‍ ഇല്ലാത്ത ഒരു സമയം പോലുമില്ല. മുന്‍പത്തെ കാലത്തും ഇതിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. അതെ പോലെ തന്നെ ഒന്നായിരുന്നു മീര ജാസ്മിനും ലോഹിതദാസും തമ്മില്‍ ഉണ്ടായിരുന്നത് . ലോഹിദാസിന്റെ കുടുംബ ജീവിതത്തില്‍ അങ്ങനെയൊരു അസ്വസ്ഥത ഉണ്ടാക്കിയതായി ഭാര്യ സിന്ധു ലോഹിതദാസ് പറഞ്ഞിരുന്നു.അത് കൊണ്ട് തന്നെ ഇത് വെളിപ്പെടുത്തിയത് ഒരു പ്രമുഖ മലയാളം വാരികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു. മീരയുടെ ജീവിതത്തിലുണ്ടായ ഒരു സുപ്രധാന വിഷയമായിരുന്നു വളരെ പക്വതയെത്താത്ത  ഒരു പെണ്‍കുട്ടിയുടെ കൈവശം അവശ്യത്തില്‍ കൂടുതല്‍ പണം വന്നത്.

സത്യന്‍ അന്തിക്കാട് മീരാ ജാസ്മിനെ നായികയാക്കി തുടര്‍ച്ചയായി നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ്.അത് കൊണ്ട് തന്നെ ലോഹിതദാസിനെതിരെ ഉണ്ടായ ആരോപണങ്ങള്‍ എന്ത് കൊണ്ട് അദ്ദേത്തിനെതിരെ ഉണ്ടാകുന്നില്ല. വളരെ മനോഹരിയായ പെണ്‍കുട്ടിയാണ് മീര. ഒരു പക്വതയെത്താത്ത പെണ്‍കുട്ടിയുടെ കൈവശം  ധാരാളം പണം വന്നു ചേര്‍ന്നാല്‍ എന്തുണ്ടാലും  അവള്‍ ആ കിട്ടുന്ന പൈസ വീട്ടുകാര്‍ക്ക് നല്‍കാറില്ലായിരുന്നു. അത് കൊണ്ട് തന്നെ ഇത് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ പ്രശ്നമായി.ഇടക്ക് ലോഹിതദാസിനോട് ഉപദേശം ചോദിക്കുമായിരുന്നു.അതിന് ശേഷം ഫോണ്‍ വിളികളും ചര്‍ച്ച കളും  കൂടി വന്നപ്പോള്‍ അത് അസ്വസ്ഥത സൃഷ്ടിച്ചു. നിരന്തര മായപ്പോള്‍ ഞാന്‍ തന്നെ വിലക്കി. സിന്ധു ലോഹിതദാസ്  വ്യക്തമാക്കി.

അതെ പോലെ അദ്ദേഹത്തിന്റെ മരണ ശേഷം ദിലീപ് അല്ലാതെ സിനിമാ രംഗത്ത് നിന്നും ആരും തങ്ങളെ സഹായിച്ചില്ല എന്ന് സിന്ധു പറഞ്ഞു. മറ്റുളളവര്‍ എല്ലാം തന്നെ സ്വന്തം കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോകാതിരിക്കാനുള്ള കഠിന ശ്രമം നടത്തുകയാണ്  അത് കൊണ്ട് തന്നെ ലോഹിദാസിന്റെ കുടുംബ കാര്യം  അന്വേഷിക്കാന്‍ ആര്‍ക്കാണ് സമയം, ദിലീപ് എല്ലാം ദിവസവും വിളിച്ച് അന്വേഷിക്കും, സാമ്പത്തിക പരമായി  സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പക്ഷെ ചക്രം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുനെങ്കില്‍ അദ്ദേഹത്തിന് ഇങ്ങനെയൊരു അന്ത്യം സംഭവിക്കിലായിരുന്നുവെന്ന് സിന്ധു വ്യക്തമാക്കി.


 

Director lohithadas wife words about meera jasmin

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES