Latest News

മീശപിരിച്ചു മുണ്ട് മടക്കി കുത്തി മാസ് ഡയലോഗുമായി എത്തി ആണത്തത്തിന്റെ അധികാരരൂപങ്ങളെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയതാണ് ലാലേട്ടൻ: രഞ്ജിത്

Malayalilife
മീശപിരിച്ചു മുണ്ട് മടക്കി കുത്തി മാസ് ഡയലോഗുമായി എത്തി ആണത്തത്തിന്റെ അധികാരരൂപങ്ങളെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയതാണ് ലാലേട്ടൻ: രഞ്ജിത്

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ നടൻ  മോഹന്‍ലാലിന്  ഇന്ന് അറുപതാം പിറന്നാള്‍ ആണ്.  വെള്ളിത്തിരയില്‍ മീശപിരിച്ചു, മുണ്ട് മടക്കി കുത്തി മാസ് ഡയലോഗുമായി എത്തി ആണത്തത്തിന്റെ അധികാരരൂപങ്ങളെ അനശ്വരമാക്കുകയും ചെയ്‌തിരുന്നു.  എന്നാൽ തൃശൂരിലെ ചില ചെറുപ്പക്കാര്‍  മോഹന്‍ലാലിന്റെ നരസിംഹം ഇറങ്ങിയ സമയത്ത് സോഡ വാങ്ങുന്നതു നിര്‍ത്തി. മദ്യം വാങ്ങി കുളത്തിലെ വെള്ളത്തില്‍ മിക്സ് ചെയ്ത് കഴിക്കാന്‍ ആരംഭിച്ചു എന്നും രഞ്ജിത് പറഞ്ഞു.

'ഇപ്പോഴത്തെ തന്റെ ഹീറോയ്ക്ക് അത് ചെയ്യാന്‍ പറ്റില്ല. ആളു മരിച്ചുപോകും. ഓരോ കാലത്തും ഓരോ രീതിയാണ്. കാലം, പ്രായം തുടങ്ങിയവയൊക്കെ അതിനു ബാധകമാണ്. ദൃശ്യത്തിലെ നായകനെ സമൂഹം മാരകമായി ആക്രമിക്കുമ്ബോഴും അയാള്‍ തിരിച്ച്‌ ആക്രമിക്കുകയല്ല ചെയ്യുന്നത്. ബുദ്ധിപരമായി അതില്‍ നിന്നു രക്ഷപ്പെടാനുള്ള നീക്കം നടത്തുകയാണ്. ദൃശ്യത്തില്‍ പൊലീസുകാര്‍ ഇടിച്ചപ്പോള്‍ ലാലേട്ടന്‍ തിരിച്ച്‌ ഇടിക്കണമായിരുന്നു എന്ന് ഒരു ആരാധകനും പറഞ്ഞില്ല. വിശ്വസനീയമാവണം ആ കഥാപാത്രം. അത്ര മതി.' രഞ്ജിത് പറഞ്ഞു

'രാവണപ്രഭുവിന്റെ വിശ്വസനീയത അല്ല, സ്പിരിറ്റില്‍, അതല്ല ദൃശ്യത്തില്‍. നരസിംഹത്തിലെയും ദേവാസുരത്തിലെയും നായകനെപ്പോലെയുള്ള ഹീറോയിസം തന്നെയാണ് ദൃശ്യത്തിലെ ജോര്‍ജ്കുട്ടിയും ചെയ്തിട്ടുള്ളത്. എത്ര ബ്രില്യന്റായിട്ടാണ് അയാള്‍ ആ കുടുംബത്തെ സേവ് ചെയ്തത്. അതല്ലേ ഹീറോയിസം. അതാണ് അതിമാനുഷം.' എന്നും രഞ്ജിത് പങ്കുവച്ചു

Director renjith talk about mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES