Latest News

പുരി ജഗന്നാഥിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ടീം 'ഡബിള്‍ ഐ സ്മാര്‍ട്'; സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്ത് 

Malayalilife
 പുരി ജഗന്നാഥിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ടീം 'ഡബിള്‍ ഐ സ്മാര്‍ട്'; സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്ത് 

ആക്ഷന്‍ മാസ്സ് എന്റര്‍ടെയിനര്‍ സിനിമകള്‍ക്ക് പേര് കേട്ട സംവിധായകനായ പുരി ജഗന്നാഥ് രാം പൊതിനെനിയുമായി ഒന്നിക്കുന്ന 'ഡബിള്‍ ഐ സ്മാര്‍ട്' മാസ്സ് ആക്ഷന്‍ സിനിമ പ്രേമികള്‍ക്ക് പുതിയൊരു ദൃശ്യവിസ്മയം സമ്മാനിക്കാന്‍ ഒരുങ്ങുകയാണ്. ബിഗ് ബഡ്ജറ്റ് എന്റര്‍ടെയിനറായ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. 

ഒരു പവര്‍ഫുള്‍ പോസ്റ്ററോട് കൂടിയാണ് ടീം ഡബിള്‍ ഐ സ്മാര്‍ട് പുരി ജഗന്നാഥിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. നായകന്‍ രാമും വില്ലന്‍ സഞ്ജയ് ദത്തും ഒരുമിച്ചുള്ള പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ഡബിള്‍ ബാരല്‍ തോക്കുകളുടെ അകമ്പടിയോടെയാണ് ഇരുവരും പോസ്റ്ററില്‍ കാണുന്നത്. രാമും സഞ്ജയ് ദത്തും സെറ്റിലിഷ് ഗെറ്റപ്പിലാണ് എത്തുന്നത്. 

ഐ സ്മാര്‍ട് ശങ്കറിന്റെ സീക്വല്‍ ആയിട്ടാണ് ഡബിള്‍ ഐ സ്മാര്‍ട്ട് എത്തുന്നത്. പുരി കണക്ട്‌സിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൗറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

ഹോളിവുഡ് ഛായാഗ്രാഹകന്‍ ഗിയാനി ഗിയനെല്ലിയാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. തെലുഗ്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷാകളില്‍ മാര്‍ച്ച് 8, 2024 മഹാ ശിവരാത്രി നാളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. പി ആര്‍ ഒ - ശബരി

Double Ismart Movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES