Latest News

ഈഗിള്‍' ബ്ലാസ്റ്റിംഗ് ടീസര്‍ പുറത്തിറങ്ങി; നായകനായി രവി തേജയും വില്ലനായി വിനയ് റായിയും

Malayalilife
ഈഗിള്‍' ബ്ലാസ്റ്റിംഗ് ടീസര്‍ പുറത്തിറങ്ങി; നായകനായി രവി തേജയും വില്ലനായി വിനയ് റായിയും

ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ കാര്‍ത്തിക് ഗട്ടമനേനി സംവിധാനം ചെയ്യുന്ന രവി തേജയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ഈഗിള്‍'ന്റെ ടീസര്‍ പുറത്തിറങ്ങി. രവി തേജയുടെ വോയ്സ് ഓവറോടെ ആരംഭിക്കുന്ന ടീസറിന്റെ അവസാനത്തിലാണ് രവി തേജയുടെ കഥാപാത്രത്തെ കാണിക്കുന്നത്. അനുപമ പരമേശ്വരനും ശ്രീനിവാസ് അവസരളയും തമ്മിലുള്ള സംഭാഷണത്തിലൂടെയും നവദീപിന്റെ വാക്കുകളിലൂടെയും രവി തേജയുടെ കഥാപാത്രത്തെ വെളിപ്പെടുത്തുന്നു. വിനയ് റായിയാണ് വില്ലന്‍. 

മികച്ച ഛായാഗ്രാഹകരില്‍ ഒരാളായ കാര്‍ത്തിക് ഘട്ടമനേനി തന്റെ ഗംഭീരമായ ടേക്കിംഗിലൂടെ സംവിധാനത്തില്‍ തന്റെ പ്രാവീണ്യം പ്രകടിപ്പിച്ചിരിക്കുകയാണ്. ആമുഖം പ്രതീക്ഷ നല്‍കുന്നതായി തോന്നുന്നു, അതുപോലെ തന്നെ ആഖ്യാനവും. കാമില്‍ പ്ലോക്കി, കാര്‍ം ചൗള എന്നിവര്‍ക്കൊപ്പം കാര്‍ത്തിക് പകര്‍ത്തിയ ക്യാമറ ബ്ലോക്കുകള്‍ വളരെ ശ്രദ്ധേയമാണ്. ദവ്സന്ദിന്റെ തകര്‍പ്പന്‍ സ്‌കോര്‍ ദൃശ്യങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. വിവേക് ??കുച്ചിഭോട്‌ല സഹനിര്‍മ്മാതാവായി ടി ജി വിശ്വ പ്രസാദ് നിര്‍മ്മിച്ച പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ 'ഈഗിള്‍ ഗംഭീരമാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ശ്രീനാഗേന്ദ്ര തങ്കാലയുടെ മാസ്റ്റര്‍ വര്‍ക്ക് വീഡിയോയില്‍ വ്യക്തമാണ്.

മണിബാബു കരണത്തോടൊപ്പം ചേര്‍ന്ന് കാര്‍ത്തിക് ഗട്ടംനേനി സംവിധാനത്തിന് പുറമെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് മണിബാബു കരണത്താണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് സംവിധായകന്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. 2024 ജനുവരി 13 സംക്രാന്തി ദിനത്തില്‍ എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും 'ഈഗിള്‍' റിലീസ് ചെയ്യും.

കാവ്യ ഥാപ്പര്‍ നായികയും മധുബാല സുപ്രധാന വേഷത്തിലെത്തുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നവദീപ്, ശ്രീനിവാസ് അവസരള, മധുബാല, പ്രണീത പട്നായിക്, അജയ് ഘോഷ്, ശ്രീനിവാസ് റെഡ്ഡി, ഭാഷ, ശിവ നാരായണ, മിര്‍ച്ചി കിരണ്‍, നിതിന്‍ മേത്ത, ധ്രുവ, എഡ്വേര്‍ഡ്, മാഡി, സാറ, അക്ഷര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ചൈതന്യ പ്രസാദ്, റഹ്മാന്‍ & കല്യാണ്‍ ചക്രവര്‍ത്തി എന്നിവര്‍ വരികള്‍ ഒരുക്കിയ ?ഗാനത്തിന് ദാവ്സന്ദ് സംഗീതം പകരുന്നു. 

ഛായാഗ്രഹണം: കാര്‍ത്തിക് ഗട്ടംനേനി, കാമില്‍ പ്ലോക്കി, കാര്‍ം ചൗള എന്നിവരാണ് നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍: ശ്രീനാഗേന്ദ്ര തങ്കാല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുജിത്ത് കുമാര്‍ കൊല്ലി, കോ-എഡിറ്റര്‍: ഉതുര, സഹസംവിധായകന്‍: റാം റാവഡ്, ശബ്ദമിശ്രണം: കണ്ണന്‍ ഗണപത് (അന്നപൂര്‍ണ സ്റ്റുഡിയോസ്), സൗണ്ട് ഡിസൈന്‍: പ്രദീപ്. ജി (അന്നപൂര്‍ണ സ്റ്റുഡിയോ), കളറിസ്റ്റ്: എ.അരുണ്‍കുമാര്‍, സ്‌റ്റൈലിസ്റ്റ്: രേഖ ബൊഗ്ഗരപു, ആക്ഷന്‍: രാം ലക്ഷ്മണ്‍, റിയല്‍ സതീഷ് & ടോമെക്ക്, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: മുത്തു സുബ്ബയ്ഹ്, പിആര്‍ഒ: ശബരി.

Read more topics: # 'ഈഗിള്‍
EAGLE Teaser Ravi Teja

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES