മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബം തങ്ങളുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ ഉൾപ്പെടെ ഉള്ളവ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്.
ഒരു ആരാധകന്‍ അഹാനയ്ക്ക് താരങ്ങളുടെ പഴയകാല ചിത്രവും ഇപ്പോഴത്തെ ചിത്രവും കോര്‍ത്തിണക്കി വലിയ ഒരു സൃഷ്ടിയാണ് സമ്മാനിച്ചിരിക്കുന്നത്. ചിത്രം വളരെ പെട്ടന്നാണ് വൈറലായി മാറിയിരിക്കുന്നത്.
ചിത്രത്തിന് താഴെ ഒരു വലിയ മെംബേർസ് ഉണ്ട് എന്നാണ് താരം കുറിച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തെ തേടി ഇതിനോടകം ലഭിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ അഹാന ഈ ലോക്ഡൗണ്‍ കാലത്ത് വളരെ സജീവമായിരിക്കുകയാണ്. താരം സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകര്‍ അറിയാന്‍ ആഗ്രഹിക്കുന്ന നിരവധി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.
നിരവധി ആരാധകരാണ് താരപുത്രിക്ക് ഉള്ളത്. ലൂക്ക എന്ന ചിത്രമായിരുന്നു താരത്തിന് ഏറെ ശ്രദ്ധ നേടി കൊടുത്തത്. സിനിമാക്കാര്‍ക്കിടയിലെ സന്തുഷ്ട സുന്ദര കുടുംബമാണ് കൃഷ്ണകുമാറിന്റെത്.ഇപ്പോള്‍ കൊറോണ കാലത്ത് ഷൂട്ടുകളൊന്നും ഇല്ലാതെ താരകുടുംബം ഒന്നിച്ച് ഒരു വീട്ടില്‍ തന്നെയാണ്. ക്വാറന്റൈന്‍ സമയമാണെങ്കിലും വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് കുടുംബം മുഴുവന്‍ തിരക്കിലാണ്. പാട്ടുപാടുന്നതും ഡാന്‍സ് കളിക്കുന്നതും, വര്‍ക്കൗട്ട് ചെയ്യുന്നതുമായ വീഡിയോകളാണ് കുടുംബം പങ്കുവെയ്ക്കുന്നത്. നടന്‍ കൃഷ്ണകുമാറും മക്കള്‍ക്കൊപ്പം കൂടാറുണ്ട്.