Latest News

കുടുംബവുമൊത്ത് കഴിയുന്ന ഡൊമിനിക്ക് ടൊറെറ്റോയെ പ്രക്ഷകര്‍ക്ക് മുന്നില്‍ കാണിച്ച് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരിസിലെ ഒമ്പതാമത്തെ ചിത്രം; എഫ് 9: ദ് ഫാസ്റ്റ് സാഗ ട്രെയിലര്‍ ട്രെന്റിങില്‍

Malayalilife
കുടുംബവുമൊത്ത് കഴിയുന്ന ഡൊമിനിക്ക് ടൊറെറ്റോയെ പ്രക്ഷകര്‍ക്ക് മുന്നില്‍ കാണിച്ച് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരിസിലെ ഒമ്പതാമത്തെ ചിത്രം; എഫ് 9: ദ് ഫാസ്റ്റ് സാഗ ട്രെയിലര്‍ ട്രെന്റിങില്‍

ഹോളിവുഡ് സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരിസിലെ ഒമ്പാതാമത്തെ ചിത്രംഎഫ് 9: ദ് ഫാസ്റ്റ് സാഗയുടെ ട്രയിലര്‍ റിലീസ് ചെയ്തു.  കുടുംബവുമൊത്ത് കഴിയുന്ന ഡൊമിനിക്ക് ടൊറെറ്റോയെയാണ് വീഡിയോയില്‍ കാണിച്ചു തരുന്നത്.ലെറ്റിയുടെയും ടൊറെറ്റോയുടെയും കുഞ്ഞിന് തന്റെ സന്തതസഹചാരിയായ ബ്രയാന്റെ (പോള്‍ വാക്കര്‍) പേരാണ് നല്‍കിയിരിക്കുന്നത്.

വിന്‍ ഡിസൈന്‍, മിഷേല്‍ റോഡ്രിഗസ്, ജോര്‍ദാന ബ്രൂസ്റ്റര്‍, ടൈറസ് ഗിബ്‌സണ്‍, ക്രിസ് 'ലുഡാക്രിസ്' ബ്രിഡ്ജസ്, നതാലി ഇമ്മാനുവല്‍, ജോണ്‍ സെന, ഹെലന്‍ മിറന്‍, ചാര്‍ലിസ് തെറോണ്‍, മൈക്കല്‍ റൂക്കര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. 2020 മെയ് 22 ചിത്രം തിയേറ്ററുകളില്‍ എത്തും. 2017ല്‍ റിലീസ് ചെയ്ത ദ് ഫേറ്റ് ഓഫ് ദ് ഫ്യൂരിയസിന്റെ സീക്വല്‍ ആയാകും ഈ ചിത്രം റിലീസിനെത്തുക.ജെസ്റ്റിന്‍ ലിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Fast and Furious 9 Teaser Trailer 2020

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES