Latest News

തെലുങ്കിലെ സിനിമാ നടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവനടിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ ബന്ധം പുലര്‍ത്തി പീഡിപ്പിച്ചത് ഫിറ്റ്‌നസ് ട്രെയ്നര്‍ 

Malayalilife
തെലുങ്കിലെ സിനിമാ നടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവനടിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ ബന്ധം പുലര്‍ത്തി പീഡിപ്പിച്ചത് ഫിറ്റ്‌നസ് ട്രെയ്നര്‍ 

യുവ നടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ഫിറ്റ്നസ് ട്രെയ്നര്‍ അറസ്റ്റില്‍. തെലുങ്ക് സിനിമ നടിയെ പീഡിപ്പിച്ച കേസില്‍ ആദിത്യ അജയ് കപൂറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഫേ പരേഡ് ഏരിയയിലെ വസതിയിലും ഗോവയിലും വച്ച് കപൂര്‍ തന്നെ ബലാത്സംഗം ചെയ്തതായി പരാതിക്കാരി പറഞ്ഞു.

ഒരു സുഹൃത്ത് വഴിയാണ് നടിയും ആദിത്യ അജയ് കപൂറും പരിചയപ്പെട്ടത്.
ഈ ബന്ധം ഇരുവരും തുടരുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു. വിവാഹ കാര്യം ചോദിച്ചപ്പോള്‍, നടിയുമായി ശാരീരികബന്ധം തുടരണമെന്ന് അയാള്‍ നിര്‍ബന്ധിച്ചു. അത് നിരസിച്ചപ്പോള്‍ നടിയെ പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തു.

കഫേ പരേഡ് ഏരിയയിലെ വസതിയിലും ഗോവയിലും വച്ച് തന്നെ ബലാത്സംഗം ചെയ്തതായാണ് നടിയുടെ ആരോപണം. പിന്നീട് നടിയുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പറുകളില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് നടി പൊലീസിനെ സമീപിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബലാത്സംഗം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരവും ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരവുമാണ് ആദിത്യ അജയ് കപൂറിനെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Fitness trainer rapes Telegu actress multiple times

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES