സ്റ്റീഫന്‍ നെടുമ്പള്ളിയായി ചിരഞ്ജീവിയുടെ മാസ് എന്‍ട്രി; ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറിന്റെ ഫസ്റ്റ്ലുക്ക്  വീഡിയോ കാണാം

Malayalilife
സ്റ്റീഫന്‍ നെടുമ്പള്ളിയായി ചിരഞ്ജീവിയുടെ മാസ് എന്‍ട്രി; ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറിന്റെ ഫസ്റ്റ്ലുക്ക്  വീഡിയോ കാണാം

ലയാളത്തില്‍ ബോക്സ് ഓഫീസ് കുലുക്കി കടന്നുപോയ ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫര്‍. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ലൂസിഫറിന്റെ സ്ഥാനം. ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ ഫസ്റ്റ്ലുക്ക് വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയാണ് എത്തുന്നത്.മാസായി കാറില്‍ നിന്നും ഇറങ്ങുന്ന ചിരഞ്ജീവിയെ വീഡിയോയില്‍ കാണാം. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. ചിരഞ്ജീവിയുടെ 153ാം ചിത്രമാണ് ഗോഡ്ഫാദര്‍. 

കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ഗുഡ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മോഹന്‍രാജയാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച നായിക കഥാപാത്രമായി തെലുങ്കില്‍ നയന്‍താരയാണ് എത്തുന്നത്. നീരവ് ഷായാണ് കാമറ കൈകാര്യം ചെയ്യുന്നത്.എസ്. തമാന്‍ സംഗീതം നല്‍കുന്നു. പ്രഭുദേവയാണ് കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാനും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

എസ് തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാനും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read more topics: # ചിരഞ്ജീവി
God Father First Look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES