Latest News

ഹൻസികയ്ക്ക് പ്രീ ബര്‍ത്ത്‌ഡേ സർപ്രൈസുമായി അഹാന കൃഷ്‌ണ; സർപ്രൈസ് കണ്ട ഞെട്ടലിൽ ഹൻസിക

Malayalilife
topbanner
ഹൻസികയ്ക്ക് പ്രീ ബര്‍ത്ത്‌ഡേ  സർപ്രൈസുമായി അഹാന കൃഷ്‌ണ;  സർപ്രൈസ് കണ്ട  ഞെട്ടലിൽ ഹൻസിക

ലയാള സിനിമ മേഖലയിലെ സന്തുഷ്‌ട സുന്ദര കുടുംബമാണ് കൃഷ്ണകുമാറിന്റെത്. മക്കൾ എല്ലാവരും സിനിമയിലേക്ക് ചേക്കേറി കഴിഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ കുടുംബം തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇന്ന് പിറന്നാൾ ദിനം ആഘോഷിക്കുന്ന ഹന്സികയ്ക്ക് ഇന്നലെ നൽകിയ  പ്രീ ബിർത്തഡേ സർപ്രൈസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. അഞ്ചു സ്ത്രീരത്‌നങ്ങളാണ് കൃഷ്ണകുമാറിന് കൂട്ടായി വീട്ടിലുള്ളത്. ഭാര്യ സിന്ധുവിനെ കൃഷ്ണകുമാര്‍ പ്രണയിച്ചാണ് വിവാഹം ചെയ്തത്. മക്കളുടെ പഴയ വിശേഷങ്ങളും പുതിയ വിശേഷങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ലോക്ക് ഡൗൺ കാലത്തെ താരകുടുംബത്തിന്റെ  വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. എന്നാൽ ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്  കൃഷ്ണകുമാർ സിന്ധു ദമ്പതികളുടെ ഇളയ മകൾ ഹൻസിക. 

ഹൻസികയ്ക്ക് ചേച്ചിയായ അഹാന നൽകി   പ്രീ ബിർത്തഡേ സർപ്രൈസ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സിനിമയുടെ ഷൂട്ടിംഗ് തിരക്കിലേക്ക് നീങ്ങിയ അഹാന ഒക്ടോബർ രണ്ടിനെ വീട്ടിലേക്ക് വരുകയുള്ളു എന്നാണ് നേരത്തെ കുടുംബത്തെ അറിയിച്ചത്. എന്നാൽ ഇപ്പോൾ പിറന്നാൾ തലേദിവസം തന്നെ വീട്ടിൽ എത്തികൊണ്ട് ഹൻസികയ്ക്ക് സർപ്രൈസ് നൽകിയിരിക്കുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 

Magic Magic✨ @officialjoshapp #joshmeinaaja

A post shared by hansuuuuu

Hansika krishna pre birthday surpirse

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES