മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി.സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ലോകം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഉളള ഭീതിയില്‍ നിലനില്‍ക്കുമ്പോഴും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഒരു കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഈ വൈറസ് കാലം എന്നെ പഠിപ്പിക്കുന്നത് വീടാണ് സ്വര്‍ഗ്ഗം എന്നാണെന്ന് പറഞ്ഞായിരുന്നു നടന്‍ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്.
സിനിമ മേഘലയില്‍ തന്റെതായ ഒരു സ്ഥാനം ഊട്ടിയുറപ്പിച്ച വ്യകതി കൂടിയാണ് ഹരീഷ് പേരടി. താരത്തെ തേടി നിരവധി ചിത്രങ്ങളാണ് എത്തിയിരുന്നതും. എന്നാല്‍ ഇപ്പോള്‍ താരം പങ്കുവച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. കൊറേണ വൈറസ് പടര്‍ന്ന് പിടിക്കുന്ന ഈ ഘട്ടത്തില്‍ ഈ വൈറസ് കാലം എന്നെ പഠിപ്പിക്കുന്നത് വീടാണ് സ്വര്‍ഗ്ഗം എന്നാണെന്നാണ് താരം പറയുന്നു. കണ്ണില്‍ കാണാത്ത വൈറസിനെ ഭയക്കുന്നതുകൊണ്ട് കണ്ണില്‍ കാണാത്ത ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ലെന്ന് ഹരീഷ് പേരടി പറയുന്നു.
താരത്തിന്റെ കുറിപ്പിലൂടെ
ഈ വൈറസ് കാലം എന്നെ പഠിപ്പിക്കുന്നത് വീടാണ് സ്വര്‍ഗ്ഗംഎന്നാണ് ...കണ്ണില്‍ കാണാത്ത വൈറസിനെ ഭയക്കുന്നതുകൊണ്ട് കണ്ണില്‍ കാണാത്ത ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല എന്നാണ് എന്റെ ശരീരത്തിന്റെ ഏത് ഭാഗത്താണ് സ്ഥിതിചെയ്യുന്നത് എന്ന് എനിക്കറിയാത്ത എന്റെ മനസ്സ് എന്നോട് പറയുന്നത്..(ന്യൂറോളജിയും സൈക്യാട്രിയും രണ്ട് ഡിപാര്‍ട്ടുമെന്ററുകളാണ്.)എന്നാലും ഒരുപാട് കുത്തിവെപ്പുകള്‍ നടത്തി കുറെ മരുന്നുകളും കഴിച്ച് രോഗങ്ങള്‍ മാറ്റിയെടുത്ത ഒരാള്‍ എന്ന നിലക്ക് ഞാന്‍ ശാസത്രത്തെ അനുസരിക്കുന്നു...കൈ കഴുകികൊണ്ടിരിക്കുന്നു...അതുകൊണ്ട് എന്നെപോലെയുള്ള ദൈവവിശ്വാസികള്‍ ശാസത്രത്തോട് തര്‍ക്കിക്കുന്നത് ദൈവനിഷേധമാവും... എന്നുമാണ് താരത്തിന്റെ പോസ്റ്റ്.
ഹരീഷ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ്. മല്ലനെന്ന കൊള്ളക്കാരന്‍ എന്നൊരു നാടകത്തില്‍ മല്ലന്റെ വേഷം ധരിച്ചായിരുന്നു തുടക്കം കുറിച്ചത്. അതിന് ശേഷം നിരവധി ചിത്രങ്ങളില്‍ താരം വേഷമിടുകയും ചെയ്തിരുന്നു. അതിന് ശേഷം നിരവധി നാടകങ്ങളിലും താരം അഭിനയിച്ചിരുന്നു. നരസിംഹം, ദേ ഇങ്ങോട്ട് നോക്കിയേ, ആയിരത്തില്‍ ഒരുവന്‍, റെഡ് ചില്ലീസ്, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷമിട്ടിട്ടുണ്ട്.