കഴിഞ്ഞ ദിവസം മലയാള സിനിമ മേഖയിലെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദത്തിലേക്ക് ആയിരുന്നു വഴിവച്ചിരുന്നത്. നിരവധി പേരായിരുന്നു നടിക്കെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നത്. നടി പാര്‍വതി തിരുവോത്ത് അമ്മയില്‍ നിന്ന് സംഭവത്തില്‍ പ്രതിഷേധമാറിയിച്ച് കൊണ്ട് തന്നെ രാജി വയ്ക്കുകയും ചെയ്തു. ഇത്രയൊക്കെ സംഭവികാസങ്ങൾ ഉണ്ടായിട്ട് സൂപ്പര്‍ താരങ്ങള്‍ പ്രതികരിക്കാത്തത് വലിയ ചർച്ചയ്ക്കാൻ വഴിവച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതിനെതിരെ നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഹരീഷ് പേരടിയുടെ കുറിപ്പ്,
ഇവര്‍ രണ്ടു പേരോടുമുള്ള എന്റെ ആരാധന ദിവസവും കൂടിക്കൂടി വരികയാണ്.ഏതൊരു പ്രശനത്തിലും സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടി ഇവര്‍ സ്വീകരിക്കുന്ന മൗനം.അത് നമ്മള്‍ കണ്ടൂ പഠിക്കേണ്ടതാണ്. മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ശരിക്കും ഇത്തരം മഹാമൗനങ്ങളാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.എല്ലാത്തിലും കേറി അഭിപ്രായം പറയുന്ന എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നു.പുതുതായി തുടങ്ങിയ ശ്രീനാരയാണ സര്‍വകലാശാലയില്‍ മൗനം ഒരു പാഠ്യ വിഷയമായി മാറ്റുകയും അവിടെ ഇവര്‍ രണ്ടുപേരും അതിഥി അധ്യാപകരായി എത്തുകയും ചെയ്യതാല്‍ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഒന്നുമില്ലാത്ത ഒരു പുതിയ കേരളത്തെ നമുക്ക് നിഷ്പ്രയാസം വാര്‍ത്തെടുക്കാന്‍ പറ്റും.
ഇവർ രണ്ടു പേരോടുമുള്ള എന്റെ ആരാധന ദിവസവും കൂടിക്കൂടി വരികയാണ്...ഏതൊരു പ്രശനത്തിലും സംഘർഷം ഒഴിവാക്കാൻ വേണ്ടി ഇവർ...
Posted by Hareesh Peradi on Friday, October 16, 2020