Latest News

നിങ്ങളുടെ രാഷ്ട്രീയ കുറുക്കന്‍ ബു​ദ്ധിയോട് കമ്മ്യൂണിസ്റ്റുകാര്‍ കടക്ക് പുറത്ത് എന്ന് തന്നെ പറയും; സത്യന്‍ അന്തിക്കാടിനെതിരെ രൂക്ഷവിമർശനവുമായി ഹരീഷ് പേരടി

Malayalilife
 നിങ്ങളുടെ രാഷ്ട്രീയ കുറുക്കന്‍ ബു​ദ്ധിയോട് കമ്മ്യൂണിസ്റ്റുകാര്‍ കടക്ക് പുറത്ത് എന്ന് തന്നെ പറയും; സത്യന്‍ അന്തിക്കാടിനെതിരെ രൂക്ഷവിമർശനവുമായി  ഹരീഷ് പേരടി

ലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെതിരെ സന്ദേശം സിനിമ മുന്‍നിര്‍ത്തി രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാരനായ തനിക്ക് സന്ദേശം എന്ന സിനിമക്ക് മുഖമൂടിയണിഞ്ഞ കൃത്യമായ ഒരു വലതുപക്ഷ രാഷ്ട്രീയമുണ്ടായിരുന്നു എന്ന്  വൈകി മാത്രമാണ് മനസിലായത് എന്ന് ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കുകയാണ്  താരം.

ഹരീഷ് പേരടിയുടെ പോസ്റ്റ്

മോഹന്‍ലാലിനേയും പ്രിയദര്‍ശനേയും സംഘി എന്ന് വിളിക്കാന്‍ വളരെ ഏളുപ്പമാണ്. അത് ആര്‍ക്കും പറ്റും. പക്ഷെ സത്യന്‍ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷര്‍ നടത്തുന്ന കുറുക്കന്റെ കല്യാണങ്ങളും നമ്മള്‍ കാണാതെ പോകരുത്. പ്രിയപ്പെട്ട സത്യേട്ടാ ദാസനേയും, വിജയനേയും, ബാലഗോപാലനേയും, അപ്പുണ്ണിയേയും ഞങ്ങള്‍ക്ക് തന്ന പ്രിയപ്പെട്ട സംവിധായകാ, നിങ്ങളിലെ കലാകാരനെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ട് പറയട്ടെ, ഇത്തരം രാഷ്ട്രീയ കുറുക്കന്‍ ബുദ്ധികളോട് ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ കടക്ക് പുറത്ത് എന്ന് തന്നെ പറയും. കുറെ കാലം നിങ്ങളൊക്കെ സത്യസന്ധരായ കലാകാരന്‍മാരാണെന്ന് തെറ്റിധരിച്ച ഒരു പാവം കമ്മ്യുണിസ്റ്റുകാരന്‍. സന്ദേശം സിനിമക്ക് മുഖമൂടിയണിഞ്ഞ കൃത്യമായ ഒരു വലതുപക്ഷ രാഷ്ട്രീയമുണ്ടായിരുന്നു എന്ന് വൈകി മാത്രം മനസ്സിലാക്കിയ ഒരു കമ്മ്യൂണിസ്റ്റ്കാരന്‍. സന്ദേശം സിനിമയുടെ പേരില്‍ ശ്യാം പുഷ്‌കരനോട് പ്രകടിപ്പിച്ച വിയോജിപ്പ് ഞാന്‍ ഈ അവസരത്തില്‍ പിന്‍വലിക്കുന്നു.

സിനിമ മുന്‍നിര്‍ത്തിയുളള സത്യന്റെ ചോദ്യങ്ങളും ഉമ്മന്‍ചാണ്ടിയുടെ മറുപടിയും

1. ശ്രീനിവാസന്‍ എഴുതി ഞാന്‍ സംവിധാനം ചെയ്ത 'സന്ദേശം' എന്ന സിനിമ 30 കൊല്ലമായി ഇപ്പോഴും പ്രസക്തമായി നില്‍ക്കുന്നുണ്ട്. കമ്യൂണിസ്റ്റുകാരെയും കോണ്‍ഗ്രസുകാരെയും ഒരേപോലെ ഞങ്ങള്‍ അതില്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, കമ്യൂണിസ്റ്റുകാരില്‍നിന്ന് എനിക്കും ശ്രീനിക്കും ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടായി. ഭീഷണിക്കത്തുകള്‍ വന്നു. എന്നാല്‍, കോണ്‍ഗ്രസുകാര്‍ അനങ്ങിയില്ല. ?

ഉമ്മന്‍ചാണ്ടിയുടെ മറുപടി

കോണ്‍ഗ്രസ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാറില്ല. ആരെങ്കിലും അങ്ങനൊരു സമീപനം എടുത്താല്‍ നേതൃത്വം ഇടപെട്ട്‌ തടയും. തെറ്റ് ചൂണ്ടിക്കാണിക്കാന്‍ ഒരാളുണ്ടാവുക എന്നത് പൊതുപ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താന്‍ സഹായകമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. പത്രങ്ങളുടെ സ്വാധീനം അതല്ലേ. അടിയന്തരാവസ്ഥയില്‍ പല നന്മകളും ഉണ്ടായി. എന്നാല്‍, പത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സെന്‍സറിങ് ഒരു വലിയ പോരായ്മയായിരുന്നു. മാധ്യമങ്ങളെ നിയന്ത്രിച്ചത് അന്ന് വലിയ തെറ്റായിപ്പോയി.

Harish peradi react against Sathyan Anthikkad

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES