ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപനം നടന്നുകൊണ്ടിരിക്കുന്ന സഹാഹര്യത്തിൽ ലോക്ക് ഡൗൺ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് നമ്മുടെ രാജ്യം. ഉറ്റവരും ഉടയവരും അടുത്തില്ലാതെ മാനസികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ഏറെയാണ്. വിദേശരാജ്യങ്ങളില്‍ പഠനത്തിനായി പോയ നിരവധി വിദ്യാർത്ഥികളും നമുക്ക് ചുറ്റിനും ഉണ്ട്. അത്തരത്തിൽ മനസികൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ കൂട്ടത്തിൽ വിഷമിച്ചിരിക്കുകയാണ് നടി ആശ ശരത്ത്. തന്റെ മകള്‍ വിദേശത്ത് പഠിക്കുകയാണെന്നും അതിനാല്‍ മക്കള്‍ അടുത്തില്ലാത്തതിന്റെ പേരില്‍ വിഷമം അനുഭവിക്കുന്നവരെ തനിക്ക് മനസിലാകും എന്നാണ് ആശ ഇപ്പോൾ ഫേസ്ബുക്കിലൂടെ കുറിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ മക്കൾ നാട്ടിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുകയല്ല വേണ്ടതെന്നും താരം മുന്നറിയിപ്പ് നൽകുകയാണ്.
ആശാ ശരത്തിന്റെ വാക്കുകളിലൂടെ
മക്കള്‍ മറ്റ് രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും പഠിക്കുന്ന നിരവധി മാതാപിതാക്കളുണ്ട്. അവരൊക്കെ ഒരുപാട് മാനസികസമ്മര്‍ദ്ദത്തിലൂടെ കടന്നുപോകുന്ന ഒരു സാഹചര്യമാണിപ്പോള്‍. അവരുടെ വേദന മനസ്സിലാകും. ഞാനും അങ്ങനെ ഒരു അമ്മയാണ്. ഞാന്‍ യുഎഇ യില്‍ ആണ് താമസിക്കുന്നതെങ്കിലും എന്റെ മകള്‍ പഠിക്കുന്നത് കാനഡയിലാണ്. അവരുടെ യൂണിവേഴ്സിറ്റി അടച്ചു, ഹോസ്റ്റല്‍ അടച്ചു. ഇതൊക്കെ എല്ലാ അമ്മമാര്‍ക്കും ഉള്ള ഭയമാണ്. അതേപോലെ ഒരു ഭയത്തിലാണ് ഞാനും ഉള്ളത്. കുട്ടികളും ടെന്‍ഷനിലാണ്. എന്തു ചെയ്യണം എന്നറിയില്ല. ആ സമയത്ത് അവര്‍ എങ്ങനെയെങ്കിലും വീട്ടില്‍ എത്താന്‍ നോക്കും. കണക്ഷന്‍ ഫ്ലൈറ്റ് ഒക്കെ പിടിച്ച് തിരിച്ചു വരാന്‍ ശ്രമിക്കും. കുട്ടികള്‍ ധൃതിപ്പെട്ട് വന്നാല്‍ അപരിചിതമായ ഇടങ്ങളില്‍ പെട്ടു പോകും.
ഇപ്പോള്‍ എവിടെയാണോ, അവിടെ സുരക്ഷിതരായി ഇരിക്കുക. ആ അവസ്ഥയില്‍ കുട്ടികള്‍ ധൃതിപ്പെട്ട് വന്നാല്‍ അപരിചിതമായ ഇടങ്ങളില്‍ പെട്ടു പോകും. ഇപ്പോള്‍ എവിടെയാണോ, അവിടെ സുരക്ഷിതരായി ഇരിക്കുക. ഭക്ഷണം നേരത്തെ സംഭരിച്ച് വയ്ക്കുക, പുറത്തിറങ്ങാതിരിക്കുക. മറ്റുള്ളവരില്‍ നിന്ന് എങ്ങനെ അകലം പാലിച്ച് നില്‍ക്കണമെന്ന് നമ്മള്‍ മാതാപിതാക്കള്‍ കുട്ടികളെ പറഞ്ഞ് മനസിലാക്കിപ്പിക്കുക. നമ്മള്‍ സ്വയം മനസിലാക്കുക. ഞാനും അത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാവരും ശ്രദ്ധിക്കുക. നമുക്ക് ഒന്നിച്ച് ഇതിനെ നേരിടാം..ഒന്നിച്ച് പേരാടാം.