Latest News

എനിക്കയാളോട് പുച്ഛവും പരിഹാസവും തോന്നി; നടൻ മോഹൻ ലാൽ സിനിമയിൽ അഭിനയിക്കാൻ വേണ്ടി എത്തിയ കഥ രസകരമായി അവതരിപ്പിച്ച് ശ്രീനിവാസൻ

Malayalilife
 എനിക്കയാളോട് പുച്ഛവും പരിഹാസവും തോന്നി; നടൻ മോഹൻ ലാൽ സിനിമയിൽ അഭിനയിക്കാൻ വേണ്ടി എത്തിയ കഥ രസകരമായി അവതരിപ്പിച്ച് ശ്രീനിവാസൻ

മലയാള സിനിമയിലെ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസൻ. സാധാരണക്കാരന്റെ പച്ചയായ ജീവിതത്തെ നർമ്മത്തിലൂടെ  പുതിയ ഭാവം നൽകികൊണ്ട് പ്രേക്ഷകരിലേക്ക് താരത്തിന് എത്തിക്കാൻ സാധിക്കുകയും ചെയ്‌തു. നടൻ മോഹൻ ലാൽ സിനിമയിൽ അഭിനയിക്കാൻ വേണ്ടി എത്തിയ കഥ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് താരം.

ഒരു ദിവസം ഞാൻ താമസിക്കുന്ന മുറിയിലേക്ക് നടൻ സുരേഷ് ഗോപിക്കൊപ്പം ഒരു തടിയനും ഞൊണ്ടിക്കാലനുമായ വ്യക്തി കയറിവന്നു. സുരേഷ് ഗോപി എന്നോട് പറഞ്ഞു അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ അവസരം തേടി വന്ന ആളാണ്. ഒരു ബൈക്ക് അപകടത്തിലാണ് കാലിന് പരിക്കേറ്റത്. ഞാൻ അയാളെ ഒന്ന് അടിമുടി നോക്കി. താങ്കൾ നടകത്തിൽ അഭിനയിച്ചിട്ടുണ്ടോ എന്ന് ഞാൻ ചോദിച്ചു. ഇല്ല എന്ന് അദ്ദേഹം മറുപടി നൽകി. താങ്കൾ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം പൂർത്തിയാക്കിയിട്ടുണ്ടോ? ഇല്ല എന്ന് അദ്ദേഹം വീണ്ടും മറുപടി നൽകി. 

എനിക്കയാളോട് പുച്ഛവും പരിഹാസവും തോന്നി .ഇതുരണ്ടും ഉണ്ടായിട്ടും ഇതുവരെ സിനിമയിൽ അവസരം കിട്ടാത്ത എത്രയോ ആളുകൾ സമൂഹത്തിലുണ്ട്. ഇതിനിടയിലാണ് ഒരാൾ ഇത് ഒന്ന് പോലും ഇല്ലാതെ സിനിമയിൽ അഭിനയിക്കാൻ മോഹവുമായി എത്തിയിരിക്കുന്നത്. ഉടനെ അയാൾ എന്നോട് പറഞ്ഞു നിങ്ങൾ അഭിനയിച്ച മേള എന്ന സിനിമ ഞാൻ കണ്ടു . എനിക്ക് നിങ്ങളുടെ പ്രകടനം വളരെയധികം ഇഷ്ടമായി എന്ന്. അദ്ദേഹത്തിന്റെ ഈ അഭിപ്രായം എനിക്ക് അയാളിൽ ഒരു സ്നേഹം ഉളവാക്കി. ഞാൻ അയാളോട് ചോദിച്ചു എന്താണ് സുഹൃത്തേ നിങ്ങളുടെ പേര് എന്ന് . അപ്പോൾ അയാൾ മറുപടി നൽകി എൻറെ പേര് മോഹൻലാൽ എന്നാണ്…

I felt ridiculed to him said sreenivasan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES