ടോവിനോ തോമസ് നായകനായി എത്തുന്ന അദൃശ്യ ജാലകങ്ങള്‍ ട്രെയിലര്‍ പുറത്തിറങ്ങി.എസ്റ്റോണിയയിലെ ഇരുപത്തിയേഴാമത് ടാലിന്‍ ബ്ലാക്ക് നൈറ്റ്സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരത്തിനായി തെരഞ്ഞെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഫെസ്റ്റിവലിന്റെ ഔദ്യോഗിക പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവന്നത്. ഈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണിത്.
ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രം യുദ്ധത്തെ മനുഷ്യനിര്‍മിത ദുരന്തമായി ചിത്രീകരിക്കുന്നതാണ്. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി ടൊവിനോ 15 കിലോ ഭാരം കുറച്ചിരുന്നു. ഇന്ദ്രന്‍സ്, നിമിഷ സജയന്‍ എന്നിവരും ചിത്ത്രില്‍ പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്.
നവംബര്‍ 3 മുതല്‍ 17 വരെയാണ് ടാലിന്‍ ബ്ലാക്ക് നൈറ്റ്സ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്.സ്നേഹം, സമാധാനം, നീതി, ബന്ധങ്ങള്‍, വിവേകം എന്നിവയ്ക്കുവേണ്ടിയുള്ള സമൂഹത്തിന്റെ പോരാട്ടമാണ് ചിത്രം പറയുന്നത്. എഡിറ്റര്‍ ആന്‍ഡ് ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ഡേവിസ് മാനുവല്‍, അസോഷ്യേറ്റ് പ്രൊഡ്യൂസര്‍ ജയശ്രീ ലക്ഷ്മി നാരായണന്‍, ഡി.ഒ.പി. യദു രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ ദിലീപ് ദാസ്, എന്നിവരൊക്കെയാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.