Latest News

മരിക്കുന്നതുവരെ എന്റെ പാട്ട് അമ്മ ‌ടിവിയില്‍ കേട്ടിട്ടില്ല'; അമ്മയുടെ ഇഷ്‌ടഗാനം ആലപിച്ച് ഇഷാന്‍ ദേവ്

Malayalilife
മരിക്കുന്നതുവരെ എന്റെ പാട്ട് അമ്മ ‌ടിവിയില്‍ കേട്ടിട്ടില്ല'; അമ്മയുടെ ഇഷ്‌ടഗാനം ആലപിച്ച് ഇഷാന്‍ ദേവ്

തെന്നിന്ത്യ ഒന്നാകെ അറിയപ്പെടുന്ന പ്രമുഖ സം​ഗീതജ്ഞനാണ് ഇഷാന്‍ ദേവ്. സമൂഹമാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന ഇഷാൻ ആരാധകർക്കായി നിരവധി ഗാനങ്ങളാണ് പാടികൊടുക്കാറുള്ളത്. കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യം ഒന്നാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആരാധകരെ സന്തോഷിപ്പിക്കാൻ  വേണ്ടി നിരവധി ഗാനങ്ങളാണ് ആലപിക്കുന്നത്. ഈ ഗാനങ്ങളുടെ വിഡിയോയും ഇഷാൻ തന്നെയാണ് പങ്കുവയ്ക്കാറുമുള്ളത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒന്നാകെ ശ്രദ്ധ നേടുന്നത് ഇഷാന്‍ അമ്മയ്ക്കു വേണ്ടി പാടിയ ഒരു ഗാനമാണ്.

20 വര്‍ഷങ്ങൾക്ക് മുന്നേ മരിച്ചുപോയ തന്റെ പ്രിയപ്പെട്ട അമ്മയുടെ  ഇഷ്ട​ഗാനമാണ് ഇഷാന്‍ ആലപിച്ചിരിക്കുന്നത്. തന്റെ പാട്ടുകളൊന്നും അമ്മ ടിവിയിലോ കാസറ്റിലോ കേട്ടിട്ടില്ലെന്നും എന്നാല്‍ തന്റെ ആദ്യത്തെ ഫാന്‍ അമ്മയായിരുന്നു എന്നും ഇഷാൻ പറഞ്ഞു. ഇഷാൻ ആലപിക്കുന്നത്  കനക മുന്തിരികള്‍ എന്നു തുടങ്ങുന്ന ​ഗാനമാണ്.

കനകമുന്തിരികള്‍ ... 20 വര്ഷം മുമ്‌പേ മരിക്കുന്നത് വരെ എന്റെ അമ്മ എന്റെ പാട്ടുകള്‍ ടിവി യിലോ, കാസറ്റില്ലോ ,ഒന്നും കേട്ടിട്ടില്ല. കുട്ടിക്കാലത്തു പാട്ടുകാരനായി നടക്കുന്ന എന്നോട് 'അമ്മ പാടാന്‍ പറയുന്ന പാട്ടുകളില്‍ ഒന്ന് ചന്ദന മണിവാതില്‍, മഞ്ചുമാസപ്പക്ഷി, പിന്നെ ഈ ഗാനവും. ആദ്യ ഫാന്‍ അമ്മയാണ്.എല്ലാ പാട്ടുകളും 'അമ്മ കേള്‍ക്കുന്നുണ്ടാകും അതൊരു വിശ്വാസം. അമ്മക്കായ് നാലുവരി- എന്ന കുറിപ്പോടെയാണ് ഇഷാൻ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ  പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. 

 

കനകമുന്തിരികൾ

Ishaan Dev sang her mothers favourite song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES