അമ്മ ശ്രീദേവിയുടെ പാത പിന്തുടര്‍ന്ന് അഭിനയ മേഖലയില്‍ എത്തിയ നടിയാണ് ജാന്‍വി കപൂര്‍.തന്റേതായ അഭിനയ മികവ് കൊണ്ട് ബോളിവുഡിന്റെ പ്രിയം നേടിയ നടിക്ക് നിരവധി ആരാധകരാണ് ഉള്ളത്. പലപ്പോഴും വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന നടിക്കെതിരെ ഇപ്പോള്‍ ട്രോള്‍ നിറയുകയാണ്. അതും വസ്ത്രത്തിന്റെ പേരില്‍ തന്നെ.
നെറ്റ്‌സില്‍ ക്രിക്കറ്റ് പരിശീലനം നടത്തുന്ന നടിയുടെ വീഡിയോയ്ക്കാണ് വിമര്‍ശനം ഉയരുന്നത്. ടാങ്ക് ടോപ്പും ഇറുകിയ ജിംവെയറും ധരിച്ച നടി ലെഗ്പാഡും ഗ്‌ളൗസും ധരിച്ചതിനെയാണ് ചിലര്‍ പരിഹസിക്കുന്നത്.ആദ്യം ക്രിക്കറ്റ് ഗിയറില്‍ വരൂ എന്നിട്ടാകാം പരിശീലനമെന്നും എന്നും ് പലരും പരിഹസിക്കുന്നത്. ഏതായാലും താരത്തിന്റെ ക്രിക്കറ്റ് പരിശീലന വീഡിയോ വൈറലായിട്ടുണ്ട്.
2018ല്‍ ധടക് എന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച ജാന്‍വി, രാജ് കുമാര്‍ റാവുവിനൊപ്പം പ്രധാന വേഷത്തില്‍ 'മിസ്റ്റര്‍ ആന്റ് മിസിസ് മഹി' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ക്രിക്കറ്ററാകാന്‍ ആഗ്രഹിക്കുന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജാന്‍വി അവതരിപ്പിക്കുന്നത്. ഇതിനായി പരിശീലകനൊപ്പം ടെന്നീസ് ബോളില്‍ കഠിന പരിശീലനം നടത്തുകയാണ് താരം. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.