Latest News

ജല്ലിക്കെട്ടിലെ സീനുകള്‍ പിറന്നത് സാഹസികതയിലൂടെ; കയറില്‍ തൂങ്ങി ക്യാമറയുമായി കിണറ്റിലിറങ്ങി ഗിരീഷ് ഗംഗാധരന്‍' ; അതിശയിപ്പിച്ച് ജല്ലിക്കട്ട് മെക്കിംഗ് ഡോക്യുമെന്ററി ടീസര്‍ പുറത്ത്

Malayalilife
ജല്ലിക്കെട്ടിലെ സീനുകള്‍ പിറന്നത് സാഹസികതയിലൂടെ; കയറില്‍ തൂങ്ങി ക്യാമറയുമായി കിണറ്റിലിറങ്ങി ഗിരീഷ് ഗംഗാധരന്‍' ; അതിശയിപ്പിച്ച് ജല്ലിക്കട്ട് മെക്കിംഗ് ഡോക്യുമെന്ററി ടീസര്‍ പുറത്ത്

നിര്‍മാണത്തിലെ വ്യത്യസ്തകള്‍ കൊണ്ട് എന്നും ആരാധകരെ അതിശയിപ്പിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമായ ജല്ലിക്കട്ടിന്റെ ട്രെയിലറും ടീസറും ഒക്കെ തെളിവായിരിക്കുകയാണ്.ഇപ്പോഴിതാ ജല്ലിക്കട്ട് മേക്കിംഗ് ഡോക്യുമെന്ററി ടീസറും പുറത്തു വന്നിരിക്കുകയാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളാണ് വീഡിയോയില്‍ ഉള്ളത്.എത്ര സാഹസികമായിട്ടാണ് ചിത്രത്തിന്റെ സീനുകള്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് മേക്കിംഗ് ടീസര്‍. സാഹസികമായ ഷോട്ടുകള്‍ എടുക്കാന്‍ ഗിരീഷ് ഗംഗാധരന്‍ ക്യാമറയുമായി കിണറ്റിലിറങ്ങുന്ന രംഗങ്ങളടക്കം കാണിക്കുന്നുണ്ട്. ഇരുട്ടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ദൃശ്യങ്ങളെ തീപ്പന്തത്തിന്റെ വെളിച്ചത്തില്‍ ഹൈലൈറ്റ് ചെയ്യുന്നതും ടീസറില്‍ കാണാം.

നാട്ടിലിറങ്ങിയ പോത്ത് രക്ഷപ്പെടുന്നതും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.ഈ.മാ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജല്ലിക്കട്ട്.
ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബു മോന്‍ തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ നാലിനായിരിക്കും ചിത്രം കേരളത്തില്‍ റിലീസിനെത്തുക

Jallikattu Making Documentary Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES