Latest News

മാധ്യമപ്രവര്‍ത്തകര്‍ അടുത്ത് നിന്ന് ഉറക്കെ പേര് വിളിച്ചതോടെ എനിക്ക് ചെവി കേള്‍ക്കാം എന്ന് പറഞ്ഞ് കയര്‍ത്ത് ജയാ ബച്ചന്‍; റോക്കി ഔര്‍ റാണി' സ്‌ക്രീനിംഗിനെത്തിയ താരപത്‌നിയുടെ വീഡിയോ വൈറല്‍

Malayalilife
മാധ്യമപ്രവര്‍ത്തകര്‍ അടുത്ത് നിന്ന് ഉറക്കെ പേര് വിളിച്ചതോടെ എനിക്ക് ചെവി കേള്‍ക്കാം എന്ന് പറഞ്ഞ് കയര്‍ത്ത് ജയാ ബച്ചന്‍; റോക്കി ഔര്‍ റാണി' സ്‌ക്രീനിംഗിനെത്തിയ താരപത്‌നിയുടെ വീഡിയോ വൈറല്‍

പൊതുപരിപാടിക്കിടെയുള്ള പാപ്പരാസികളുടെ അതിര് കടന്ന പെരുമാറ്റത്തെ എപ്പോഴും വിമര്‍ശിക്കാറുള്ളതാണ് ബിഗ് ബി അമിതാഭ് ബച്ചന്റെ് പത്നി ജയാ ബച്ചന്‍. പലപ്പോഴും ഇതിനെതിരെ മുഖം നോക്കാതെ തുറന്നുപറയാറുമുണ്ട്. അവരുടെ മുന്‍കോപത്തിന് എപ്പോഴും ഇരയാകുന്നവരാണ് പാപ്പരാസികള്‍. ചൊവ്വാഴ്ച്ച നടന്ന 'റോക്കി ഔര്‍ റാണി കി പ്രേം കഹാനി' എന്ന ചിത്രത്തിന്റെ സ്‌ക്രീനിംഗിനിടെയും അത്തരത്തിലൊരു സംഭവമുണ്ടായി. പാപ്പരാസികള്‍ തന്റെ പേര് ആവര്‍ത്തിച്ചു വിളിച്ചതാണ് ജയയെ പ്രകോപിതയാക്കിയത്.

ചൊവ്വാഴ്ച വൈകിട്ട് മുംബൈയില്‍ വച്ചായിരുന്നു രണ്‍വീര്‍ സിംഗും ആലിയ ഭട്ടും നായികാനായകന്‍മാരായ 'റോക്കി ഔര്‍ റാണി'യുടെ സ്‌ക്രീനിംഗ് നടന്നത്. മക്കളായ അഭിഷേക് ബച്ചനും ശ്വേത ബച്ചനുമൊപ്പമാണ്  ജയ സിനിമ കാണാനെത്തിയത്. ജയ വേദിയിലേക്ക് കയറുമ്പോള്‍ മുതല്‍ ഫോട്ടോഗ്രാഫര്‍മാര്‍ അവരെ പേരെടുത്ത് വിളിക്കാന്‍ തുടങ്ങി. ഇതുകേട്ട് നിയന്ത്രണം നഷ്ടപ്പെട്ട ജയ ചെവി പൊത്തിക്കൊണ്ട് '' എനിക്ക് ചെവി കേള്‍ക്കാം, ഇങ്ങനെ ഒച്ചവയ്ക്കണ്ട,പതുക്കെ സംസാരിക്ക്'' എന്നു പറയുകയായിരുന്നു.

കരണ്‍ ജോഹറിന്റെ സംവിധാനത്തിലൊരുക്കിയ റൊമാന്റിക് കോമഡി ചിത്രമാണ് ''റോക്കി ഔര്‍ റാണി കി പ്രേം കഹാനി'. ഇഷിത മൊയിത്ര,ശശാങ്ക് കെയ്ത്താന്‍, സുമിത് റോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനു കഥയെഴുതിയിരിക്കുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ധര്‍മേന്ദ്ര, ജയ ബച്ചന്‍, ശബാന ആസ്മി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജൂലൈ 28-ന് ചിത്രം തിയറ്റേറുകളിലെത്തുന്നത്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Viral Bhayani (@viralbhayani)

Jaya Bachchan scolds paparazzi at Rocky Aur Rani screening

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES