Latest News

ഏഴ് വർഷങ്ങൾക്ക് ശേഷം ആ ‘കുട’ മടക്കി വെള്ളിത്തിരയിലേക്ക്; വീണ്ടും വരവറിയിച്ച് ജിനു ബെൻ

Malayalilife
ഏഴ് വർഷങ്ങൾക്ക് ശേഷം ആ ‘കുട’ മടക്കി വെള്ളിത്തിരയിലേക്ക്; വീണ്ടും വരവറിയിച്ച് ജിനു ബെൻ

കുള്ളന്റെ ഭാര്യ’ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ജിനു ബെൻ. എന്നാൽ ഈ ചിത്രത്തിന് പിന്നാലെ അഭിനയ ജീവിതത്തിൽ ചെറിയ ഇടവേള എടുത്ത് കൊണ്ട് കരിയർ മാറ്റി പിടിച്ചിരിക്കുകയാണ് താരം. എന്നാൽ ഇപ്പോൾ ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് എത്തിയിരിക്കുകയാണ് ജിനു.

 ജിനു വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് ‘മഞ്ഞുപെയുന്നൊരു കാലം’ എന്ന മ്യൂസിക്കൽ വീഡിയോയിലൂടെയാണ് എത്തുന്നത്.  ഇർഷാദ് എം ഹസനാണ് ഇംതിയാസ് അബൂബക്കർ സംവിധാനം ചെയ്യുന്ന വീഡിയോ നിർമിക്കുന്നത്.  ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൺമുഖൻ എസ്‌വിയാണ്.

എല്ലാ സ്ട്രീമിങ് പ്ലാറ്റുഫോമുകളിലും എട്ട് വ്യത്യസ്ത ട്രാക്കുകളിലായി ചെയ്തിരിക്കുന്ന  ‘മഞ്ഞുപെയ്യുന്നൊരു കാലം ‘ എന്ന ഈ ആൽബത്തിന്റെ ഓഡിയോ വേർഷൻ  ലഭ്യമാകും. മ്യൂസിക്കൽ വിഡിയോയിൽ ജിനു ബെന്നിന് പുറമെ നന്ദു പൊതുവാൾ, ഡൈന ജോയ്, നന്ദന നായർ എന്നിവർ വേഷമിടുന്നു.  അവനീർ ടെക്‌നോളജിയുടെ യൂട്യൂബ് ചാനലിലൂടെയും ഓണം റിലീസ് ആയി ഓഗസ്റ്റ് 27 ന് ഗാനം എത്തും. ഈ മ്യൂസിക്ക് വീഡിയോയ്ക്ക് പുറമെ ജിനുവിന്റേതായി  ഒരുപിടി ചിത്രങ്ങളും  ഇനി പുറത്തുവരാനുണ്ട്.

 അമൽ നീരദ് ‘കുള്ളന്റെ ഭാര്യ’ എന്ന ചിത്രത്തിലേക്ക് റെഡ് എഫ്എമിൽ ജോലി നോക്കിയിരുന്ന സമയത്താണ് ജിനുവിനെ ക്ഷണിക്കുന്നത്. ഒരു സിനിമ ഷൂട്ടിങ്ങ് എന്നാൽ ഒരു മാസത്തോളമോ അതിൽ കൂടുതലോ ദിവസങ്ങൾ വരെ ചിത്രീകരണമുണ്ടാകും. അത്രയധികം ദിവസ ജോലിയിൽ നിന്നും മാറി നിൽക്കാൻ സാധിക്കാത്തതുകൊണ്ടാണ് പിന്നീട് നിരവധി ഓഫറുകൾ ജിനുവിനെ തേടി വന്നവെങ്കിലും സിനിമയിൽ ഭാഗ്യപരീക്ഷണത്തിന് നിൽക്കാൻ തുനിയാതിരുന്നത് എന്ന് ജിനു തുറന്ന് പറഞ്ഞിരുന്നു.  ഫേസ്ബുക്കിൽ നിലവിൽ ജോലി ചെയ്യുകയാണ് ജിനു.
 

Jinu ben come back to film industry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES