Latest News

ആംബറുമായുളള മാനനഷ്ടക്കേസില്‍ വിജയം ആഘോഷിച്ച് നടന്‍ ജോണി ഡെപ്പ്; ഇന്ത്യന്‍ റെസ്റ്റോറന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി നടത്താനായി ചിലവഴിച്ചത് 48 ലക്ഷം രൂപ

Malayalilife
ആംബറുമായുളള മാനനഷ്ടക്കേസില്‍ വിജയം ആഘോഷിച്ച് നടന്‍ ജോണി ഡെപ്പ്; ഇന്ത്യന്‍ റെസ്റ്റോറന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി നടത്താനായി ചിലവഴിച്ചത് 48 ലക്ഷം രൂപ

ആംബര്‍ ഹേര്‍ഡുമായുള്ള മാനനഷ്ടക്കേസ് വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഹോളിവുഡ് നടന്‍ ജോണി ഡെപ്പ്. അനുകൂല വിധി വന്നതിന് പിന്നാലെ ഗിറ്റാറിസ്റ്റ് ജെഫ് ബെക്കിനോടൊടൊത്ത് യു.കെയില്‍ ഒരു സം?ഗീതപര്യടനത്തിനാണ് താരം പോയത്. പര്യടനത്തിനിടെ ജോണി ഡെപ്പ് പണം വാരിയെറിഞ്ഞ ഒരു സംഭവം വാര്‍ത്തയാവുകയാണ്...

കേസിലെ തന്റെ വിജയത്തില്‍ സുഹൃത്തുകള്‍ക്ക് വിരുന്നൊരുക്കാനായി ജോണി ചിലവഴിച്ചത് 62000 ഡോളര്‍(48 ലക്ഷം) രൂപയാണെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ റെസ്റ്റോറന്റിലാണ് വിരുന്ന് ഒരുക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭക്ഷണം കഴിക്കാനായി ബെര്‍മിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റ് തെരുവില്‍ പ്രവര്‍ത്തിക്കുന്ന ഒരു റെസ്റ്റോറന്റിലാണ് ഡെപ്പും ജെഫും. വാരണാസി എന്ന ഇന്ത്യന്‍ റെസ്റ്റോറന്റിലാണ് ഇരുവരും ഭക്ഷണം കഴിക്കാനായി കയറിയത്. ഇന്ത്യന്‍ ഭക്ഷണവും കോക്ടെയിലും റോസ് ഷാംപെയ്നുമായിരുന്നു ഓര്‍ഡര്‍ ചെയ്തിരുന്നത്. ഭക്ഷണം കഴിച്ചിറങ്ങിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാരെയെല്ലാം ഞെട്ടിച്ച് 49 ലക്ഷം രൂപ ടിപ്പായി ഇവര്‍ നല്‍കുകയായിരുന്നു.

ജോണി ഡെപ്പ് ഹോട്ടലില്‍ വരുന്നുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ വിളി വളരെ യാദൃച്ഛികമായാണ് വന്നതെന്ന് വാരണാസി ഹോട്ടലിന്റെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് ഹുസൈന്‍ പറഞ്ഞു.ആരെങ്കിലും കളിയാക്കുന്നതായിരിക്കും എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് ജോണി ഡെപ്പിന്റെ സുരക്ഷാ സംഘം ഹോട്ടലില്‍ വന്ന് കാര്യങ്ങള്‍ പരിശോധിച്ചു. പിന്നാലെ ഹോട്ടല്‍ പൂര്‍ണമായും ജോണി ഡെപ്പിന് വേണ്ടി ബുക്ക് ചെയ്യുകയായിരുന്നു. ജോണി ഡെപ്പും കൂട്ടരും ഭക്ഷണം നന്നായി ആസ്വദിച്ചെന്നും അദ്ദേഹം ഭക്ഷണം പാഴ്‌സല്‍ വാങ്ങിക്കൊണ്ടുപോയെന്നും ഹുസ്സൈന്‍ പറഞ്ഞു.

മൂന്ന് മണിക്കൂറോളം അദ്ദേഹവും സുഹൃത്തുക്കളും ഹോട്ടലില്‍ ചെലവഴിച്ചു. ഹോട്ടല്‍ മാനേജരുടെ കുടുംബവുമായും സുഹൃത്തുക്കളുമായും കുശലാന്വേഷണം നടത്തി. പ്രമുഖ ഗിറ്റാറിസ്റ്റായ ജെഫ് ബെക്കടക്കം 21 പേരാണ് ജോണി ഡെപ്പിനോടൊപ്പം ഉണ്ടായിരുന്നത്. ജോണി ഡെപ്പ് വളരെ മാന്യമായാണ് ഹോട്ടല്‍ ജീവനക്കാരോട് പെരുമാറിയതെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹേഡിന് എതിരെയുള്ള ജെണി ഡെപ്പിന്റെ മാനനഷ്ടകേസില്‍ കോടതി വിധി വന്നത്. ആംബര്‍ ഹേര്‍ഡ് ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യണ്‍ ഡോളര്‍ നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.

2018 ല്‍ 'ദ് വാഷിങ്ടന്‍ പോസ്റ്റില്‍', താനൊരു ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബര്‍ ഹേഡ് എഴുതിയിരുന്നു. ആ പരാമര്‍ശത്തോടെ 'പൈറേറ്റ്‌സ് ഓഫ് ദ് കരീബിയന്‍' സിനിമാ പരമ്പരയില്‍നിന്ന് തന്നെ പുറത്താക്കിയതായും ഡെപ്പ് ആരോപിക്കുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് 50 ദശലക്ഷം ഡോളറിനാണ് ആംബര്‍ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്.

Read more topics: # ജോണി ഡെപ്പ്
Johnny Depp splashes out Rs 48 lakh on Indian restaurant

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES