Latest News

കാന്താരയുടെ പ്രീക്വല്‍ 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' ഫസ്റ്റ് ലുക്കും ടീസറും  പുറത്തിറങ്ങി

Malayalilife
 കാന്താരയുടെ പ്രീക്വല്‍ 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' ഫസ്റ്റ് ലുക്കും ടീസറും  പുറത്തിറങ്ങി

2022ലെ ഹിറ്റ് കന്നഡ ചിത്രമായ കാന്താരയുടെ പ്രീക്വല്‍ കാന്താര ചാപ്റ്റര്‍ 1 ന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്.ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും രചനയും സംവിധാനവും നിര്‍വഹിക്കുന്നത് ഋഷബ് ഷെട്ടിയാണ്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരങ്ങന്ദൂര്‍ നിര്‍മ്മിച്ച ഈ രണ്ടാം ഭാഗം കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നിങ്ങനെ 7ഭാഷകളില്‍ പുറത്തിറങ്ങും.

വലിയ പ്രീ റിലീസ് ഹൈപ്പുകളോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ വന്ന് ഗംഭീര വിജയം നേടിയ ചിത്രമാണ്  'കാന്താര'. കന്നഡയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി എത്തിയിരുന്നു. ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്‌നാഥ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍. അനിരുദ്ധ് മഹേഷ്, ഷാനില്‍ ഗുരു എന്നിവരാണ് സഹ എഴുത്തുകാര്‍. ഒരു നാടോടിക്കഥയില്‍ തുടങ്ങി കൃത്യമായ രാഷ്ട്രീയം പറഞ്ഞ കാന്താരയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷക ലോകം

Kantara A Legend Chapter1 First Look Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES