Latest News

ആദ്യമായി മനസില്‍ പ്രണയം തോന്നിയത് ആഷിഖിലെ നായകന്‍ രാഹുല്‍ റോയോട്; രാഹുലിനെ കാണാന്‍ മാത്രം ചിത്രം നിരവധി തവണ കണ്ടു; ആദ്യ പ്രണയത്തെക്കുറിച്ച് കരീന മനസ് തുറന്നപ്പോള്‍

Malayalilife
ആദ്യമായി മനസില്‍ പ്രണയം തോന്നിയത് ആഷിഖിലെ നായകന്‍ രാഹുല്‍ റോയോട്;  രാഹുലിനെ കാണാന്‍ മാത്രം ചിത്രം നിരവധി തവണ കണ്ടു; ആദ്യ പ്രണയത്തെക്കുറിച്ച് കരീന മനസ് തുറന്നപ്പോള്‍

റെക്കാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായവരാണ് സെയ്ഫ് അലി ഖാനും കരീനയും.  2012 ല്‍ ബോളിവുഡിനെ ഇളക്കിമറിച്ചാണ് ഇവര്‍ വിവാഹിതരായത്. 2016 ല്‍ ഇരുവര്‍ക്കു തൈമൂര്‍ അലി ഖാന്‍ പട്ടൗഡി പിറന്നു. നടിയും നിര്‍മാതാവുമായ അമൃത സിംഗ് ആയിരുന്നു സെയ്ഫിന്റെ ആദ്യ ഭാര്യ. അമൃതയുമായുള്ള വിവാഹ ബന്ധം പിരിഞ്ഞ സെയ്ഫ് ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് കരീനയെ സ്വന്തമാക്കിയത്. ഇപ്പോളിതാ തനിക്ക് ആദ്യമായി മനസില്‍ പ്രണയം തോന്നിയ ആളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.

കരീന വിധികര്‍ത്താവായി എത്തുന്ന ഡാന്‍സ് റിയാലിറ്റി ഷോ ആയ ഡാന്‍സ് ഇന്ത്യ ഡാന്‍സിലാണ് കരീന തന്റെ ആദ്യ പ്രണയത്തെ കുറിച്ച് പറഞ്ഞത്.1990- ലെ സൂപ്പര്‍ഹിറ്റ് ചിത്രം ആഷിഖിയിലെ നായകന്‍ രാഹുല്‍ റോയാണ് ആദ്യമായി കരീനയുടെ മനസ്സില്‍ കയറിയത്. റിയാലിറ്റി ഷോയുടെ അവതാരകന്‍ കരണ്‍ വാഹി ആദ്യത്തെ ക്രഷിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അരുണ്‍ റോയോടുണ്ടായിരുന്ന ആരാധന താരം തുറന്നു പറഞ്ഞത്. 

രാഹുലിന്റെ വലിയ ആരാധികയായിരുന്നു താനെന്നും അദ്ദേഹത്തെ കാണുന്നതിന് വേണ്ടി മാത്രം എട്ട് പ്രാവശ്യത്തില്‍ കൂടുതല്‍ ആഷിഖി കണ്ടെന്നും കരീന പറഞ്ഞു.സിനിമയ്ക്ക് പുറമേ കരീന ഇപ്പോള്‍ മിനിസ്‌ക്രീനിലും സജീവമാവുകയാണ്. ഡാന്‍സ് ഇന്ത്യ ഡാന്‍സില്‍ ജഡ്ജായി എത്തുന്ന അവര്‍ക്ക് ഷോയുടെ ഓരോ എപ്പിസോഡിനും പ്രതിഫലം മൂന്നു കോടി രൂപയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അക്ഷയ് കുമാര്‍ ചിത്രം ഗുഡ് ന്യൂസാണ് കരീന അഭിനയിക്കുന്ന പുതിയ ചിത്രം.

Kareena Kapoor Khan Reveals That She Has Had A Secret Crush On Rahul Roy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES