കൊറോണ വൈറസ് വ്യാപനത്തിന് പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ ഒരു കോടി രൂപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് അറിയിച്ച് ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന്‍ രംഗത്ത്. പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസനിധിയിലായിരിക്കും പണം നൽകുക. ഇക്കാര്യത്തെ കുറിച്ച് താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് വ്യക്തമാക്കിയിരിക്കുന്നത്.
'ഒരു രാജ്യത്തെ ജനങ്ങള്‍ എന്ന നിലയില്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ഞാന്‍ ഇന്ന് ആരാണോ, നേടിയ പണം എത്രയാണോ അതു മുഴുവന്‍ ഇന്ത്യയിലെ ജനങ്ങള്‍ കാരണമുണ്ടായതാണ്. അതിനാല്‍ തന്നെ കേന്ദ്ര കൊറോണ ഫണ്ടിലേക്ക് ഒരു കോടി രൂപ നല്‍കാന്‍ തയ്യാറാണ്. നിങ്ങളോരോരുത്തരും നിങ്ങളാല്‍ കഴിയുന്ന വിധം സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.' എന്നാണ് കാർത്തിക് കുറിച്ചിരുന്നത്.
നിരവധി താരങ്ങളാണ് ഇതിനോടകം തന്നെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരിക്കുന്നത്. നടന്‍ അക്ഷയ് കുമാര്‍ 25 കോടി രൂപ നൽകിയപ്പോൾ ദിവസവേതനക്കാരായ 25,000 കുടുംബാംഗങ്ങള്‍ക്ക് നടന്‍ സല്‍മാന്‍ ഖാന്‍ വാഗ്ദാനം നൽകിയിരിക്കുന്നത്.