കത്രീന കൈഫിന്റെ ബ്യൂട്ടി ലൈനായ കേ ബ്യൂട്ടി ക്യാമ്പയിനില്‍ കത്രീനക്കൊപ്പം തിളങ്ങി സൗത്ത് ഇന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ബ്യൂട്ടി പ്രൊഡക്ടുകളുടെ ബ്രാന്‍ഡ് അവതരിപ്പിച്ചുകൊണ്ട് ബിസിനസ്സ് രംഗത്തേയ്ക്ക് കടക്കുന്ന കത്രീന കൈഫിന്റെ വീഡിയോ പ്രൊമഷനില്‍ പങ്കാളിയായിരിക്കുകയാണ് നയന്‍സും. ഇരുവരും ഒന്നിച്ച് നടത്തിയ ഫോട്ടോഷൂട്ടിനിടിയുള്ള വിഡിയോ പങ്കുവെച്ച് കൊണ്ട് കത്രീന തന്നെയാണ് സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.
'ഗോര്‍ജിയസ് സൗത്ത് സൂപ്പര്‍സ്റ്റാര്‍' എന്നാണ് നയന്‍താരയെ കത്രീന വിശേഷിപ്പിച്ചത്. തിരക്കുകള്‍ക്കിടയിലും തന്റെ വിഡിയോയ്ക്കായി സമയം മാറ്റിവച്ചതിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കത്രീനയുടെ പോസ്റ്റ്.ഇതിനു പിന്നാലെ തന്റെ ബ്യൂട്ടി ബ്രാന്‍ഡായ 'കെയ്'യുടെ ആദ്യ പ്രൊമോഷന്‍ വിഡിയോയും താരം പങ്കുവെച്ചു.
നയന്‍താരയ്ക്കൊപ്പം ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍, യുട്യൂബ് സ്റ്റാര്‍ കുശ കപില, റാപ്പര്‍ റാജാ കുമാരി എന്നിവപും വിഡിയോയില്‍ എത്തുന്നുണ്ട്. സൗന്ദര്യത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റാനും സ്ത്രീകള്‍ക്ക് അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ സ്വതന്ത്രമായി ചെയ്യാന്‍ കഴിയുമെന്ന സന്ദേശവുമാണ് വിഡിയോ നല്‍കുന്നത്.
നയന്‍സും കത്രീനയും സംസാരിക്കുന്നതായാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.മേക്കപ്പ് ലൈനിന്റെ പ്രൊമോഷനായി നടന്‍ രണ്‍വീര്‍ സിംഗിനൊപ്പമുള്ള വീഡിയോയും കത്രീന പങ്കുവെച്ചിരുന്നു. രണ്‍വീര്‍ കത്രീനയോട് മേക്ക് അപ്പ് ഇട്ട് നല്‍കാനായി പറയുകയും കത്രീന മേക്ക് അപ്പ് ചെയ്ത് കൊടുക്കുന്നതുമായുള്ള വീഡിയോയാണ് പങ്കുവെച്ചിരുന്നത്.
അതെ സമയം കത്രീന കൈഫിന്റെ ഈ പുതിയ ഉദ്യമത്തിന് ആശംസകളും പിന്തുണകളും അര്‍പ്പിച്ച് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനും പ്രിയങ്ക ചോപ്രയുമെല്ലാം മുന്നോട്ട് വന്നിട്ടുണ്ട്. സിനിമ ലോകത്ത് നിന്നും മികച്ച പിന്തുണയാണ് കത്രീനക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
