നടൻ ദിലീപിനും മകൾക്കും ഒപ്പം സന്തുഷട കുടുംബ ജീവിതം നയിക്കുകയാണ് കാവ്യാ മാധവൻ. സിനിമയിലെ ദിലീപുമായുള്ള കെമിസ്ട്രിയില്‍ ആരാധകർ ഏറെ സ്വീകരിക്കുകയും ചെയ്‌തിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിക്കാൻ തുടങ്ങിയതിന് പിന്നാലെ ഇരുവർക്കുമെതിരെ കിംവദന്തികള്‍ പ്രചരിക്കാനും തുടങ്ങിയിരുന്നു. ആദ്യ വിവാഹ മോചനത്തിന് ശേഷമാണ് കാവ്യ മാധവന്‍ ദിലീപിനെ വിവാഹം ചെയ്‌തിരുന്നത്. എന്നാൽ കാവ്യയുടെ പുത്തൻ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ് ഉള്ളത്. എന്നാൽ ഇപ്പോൾ കാവ്യയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്.
ലൈഫ് ഈസ് ഗ്രീന്‍ എന്ന് പറഞ്ഞായിരുന്നു ട്വിറ്റര്‍ പേജില്‍ കാവ്യ മാധവന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നത് . ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‌തിരുന്നത് കാവ്യ മാധവന്‍, ഐആം കാവ്യ തുടങ്ങിയ ഹാഷ് ടാഗുകളോടെയായിരുന്നു . നാളുകള്‍ക്ക് ശേഷം താരം വീണ്ടും ട്വിറ്ററില്‍ സജീവമായോ എന്നായിരുന്നു എല്ലാവരുടേയും സംശയം. നേരത്തെ മീനാക്ഷി ദിലീപ് എന്ന പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കാവ്യ മാധവന്റെ ( വ്യാജ) അക്കൗണ്ട് ഫോളോ ചെയ്യുന്നത് അര്‍ച്ചന കവി, വിജയ് യേശുദാസ്, ആന്‍ അഗസ്റ്റിന്‍, ഷെയ്ന്‍ നിഗം തുടങ്ങി നിരവധി പേരാണ്. എന്നാൽ ഈ താരങ്ങളുടെ പേരുകൾ ലിസ്റ്റിൽ കണ്ട ശേഷമായിരുന്നു ഈ അക്കൗണ്ട് ഒറിജിനലാണോയെന്ന് ആരാധകർക്ക് സംശയം ഉടലെടുത്തത്. പലപ്പോഴും താരങ്ങള്‍ തങ്ങളുടെ പേരില്‍ വ്യാജ പേജുകളും അക്കൗണ്ടുകളും അറിയാറില്ല. ഇത്തരത്തില്‍ വ്യാജ കാസ്റ്റിങ് കോള്‍ വരെ നടക്കാറുമുണ്ട്.
ഒരിടവേളയ്ക്ക് ശേഷമാണ് കാവ്യ മാധവന്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായത്. വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. സിനിമയിലേക്കുളള കാവ്യയുടെ തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.