Latest News

രോഗങ്ങള്‍ അകറ്റാന്‍ കൈകള്‍ ഈ രീതിയില്‍ കഴുകൂ; കൊറോണ ചലഞ്ചുമായി ആസിഫ് അലിയുടെ മക്കളും രംഗത്ത്

Malayalilife
രോഗങ്ങള്‍ അകറ്റാന്‍ കൈകള്‍ ഈ രീതിയില്‍ കഴുകൂ; കൊറോണ ചലഞ്ചുമായി ആസിഫ് അലിയുടെ മക്കളും രംഗത്ത്

മലയാള സിനിമയില്‍ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് നടന്‍ ആസിഫ് അലി. താരം തന്റെ അഭിനയ മികവിലൂടെ വെളളിത്തിരയില്‍ ഒരു സ്ഥാനം ഊട്ടി ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശ്യമ പ്രസാദ് സംവിധാനം നിര്‍വഹിച്ച ഋതു എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരം നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്.

ശുചിത്വ കാര്യങ്ങളില്‍ അവബോധമുണ്ടാക്കിക്കൊണ്ട് ആസിഫ് അലിയും തന്റെ മക്കളിലൂടെ സാമൂഹിക ബോധവത്കരണം ആണ് ഇപ്പോള്‍ നടത്തുന്നത്. കുട്ടികള്‍ വീഡിയോയില്‍  കൊറോണ വൈറസിനെ തുരത്താന്‍ കൈകള്‍ ശുചിയായി കഴുകുകയാണ്. രാജ്യത്താകെ കൊറോണയുടെ ഭീതിയില്‍ നില്‍ക്കുകയാണ് ഏവരും. അതു കൊണ്ട് തന്നെ പേടി വേണ്ട, ജാഗ്രത മതിയെന്ന് സര്‍ക്കാരും പറയുന്നുണ്ട്. കൊറോണയെ തുരത്താനുള്ള നടപടികള്‍ ഇപ്പോള്‍ നഗരങ്ങളും ഗ്രാമങ്ങളും ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. പൊതു നിരത്തിനടുത്തു തന്നെ ജനങ്ങള്‍ക്കായി കൈ കഴുകാനുളള സംവിധാനങ്ങള്‍ ഒരുക്കി നാട്ടുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും മാതൃകയായി മാറിയിരിക്കുകയാണ്.

കൊറോണ ജാഗ്രതാനിര്‍ദേശങ്ങളില്‍ ഏറെ പ്രാധാന്യമുളളത്  കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. പുറത്ത് പോയി വരുന്നവര്‍ കുറച്ച് നേരമെടുത്ത് കൈകള്‍ വൃത്തയായി കഴുകിയ ശേഷം വേണം ബാക്കി പ്രവര്‍ത്തികളിലേക്ക് കടക്കേണ്ടകത് എന്ന നിര്‍ദേശങ്ങളും പുറത്ത് വരുന്നുണ്ട്. നിരവധി സിനിമാ താരങ്ങളും ബ്രേക്ക് ദ ചലഞ്ചിനു ശേഷം  കൈ കഴുകല്‍ ചലഞ്ചും നടത്തി കഴിഞ്ഞിരിക്കുകയാണ്. 
 

 
 
 
 
 
 
 
 
 
 
 
 
 

#washyourhandschallenge#careforechother#careforkids#staystrong#weshallovercome

A post shared by Asif Ali (@asifali) on

 

Keep your hands in this way to get rid of diseases said asif ali and her childrens

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES