Latest News

പോലീസ് വേഷത്തില്‍ തിളങ്ങി അജു വര്‍ഗീസും ലാലും; സിഡ്‌നി ഹോട്ട് സ്റ്റാറിലെ ആദ്യ മലയാളം വെബ്‌സീരിസ്''കേരള ക്രൈം ഫയല്‍സ്- ഷിജു പാറയില്‍ വീടിന്റെ ടീസര്‍ പുറത്ത്

Malayalilife
പോലീസ് വേഷത്തില്‍ തിളങ്ങി അജു വര്‍ഗീസും ലാലും; സിഡ്‌നി ഹോട്ട് സ്റ്റാറിലെ ആദ്യ മലയാളം വെബ്‌സീരിസ്''കേരള ക്രൈം ഫയല്‍സ്- ഷിജു പാറയില്‍ വീടിന്റെ ടീസര്‍ പുറത്ത്

ലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സിരീസ് ആയ കേരള ക്രൈം ഫയല്‍സിന്റെ ടീസര്‍ പുറത്തുവിട്ട് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഷിജു, പാറയില്‍ വീട്, നീണ്ടകര എന്നാണ് ആദ്യ സീസണിന്റെ ടൈറ്റില്‍. പ്രധാന കഥാപാത്രങ്ങളായി സീരിസില്‍ എത്തുന്നത് ലാലും അജു വര്‍ഗീസുമാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് കാണാനാവും.

മലയാളത്തിലെ മുന്‍നിര അഭിനേതാക്കളായ ലാലും അജു വര്‍ഗീസുമാണ് ഈ സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളിലൂടെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു എഡ്ജ് ഓഫ് ദി സീറ്റ് ക്രൈം ത്രില്ലര്‍ എന്ന രീതിയിലാണ് സീരീസിന്റെ കഥയൊരുക്കിയിരിക്കുന്നത്. 

ഒരു ലൈംഗീക തൊഴിലാളിയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസുകാരായാണ് അജുവും ലാലുമെത്തുന്നതെന്നു ടീസറില്‍ കാണിക്കുന്നുണ്ട്. ഷിജു പാറയില്‍ വീട് - നീണ്ടകര എന്നൊരു ഫേക്ക് രജിസ്റ്റര്‍ എന്‍ട്രി അല്ലാതെ മറ്റൊരു തെളിവുമില്ലാത്ത കേസ്, പോലീസിനെ കൊണ്ടെത്തിക്കുന്നത് ഞെട്ടിക്കുന്നതും ത്രില്ലടിപ്പിക്കുന്നതുമായ കണ്ടെത്തെലുകളിലേക്കാണ്. പോലീസിന്റെ ഉധ്വേഗ ജനകമായ ഈ കേസിലൂടെയുള്ള യാത്ര തന്നെയാണ് സീരീസിന്റെ പ്രധാന ആകര്‍ഷണം.

 ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാന്നറില്‍ രാഹുല്‍ റിജി നായര്‍ നിര്‍മ്മിച്ച 'കേരള ക്രൈം ഫയല്‍സ്- ഷിജു പാറയില്‍ വീട്, നീണ്ടകര' ഡയറക്ഷന്‍ ചെയ്തിരിക്കുന്നത് അഹമ്മദ് കബീറാണ്. കഴിവുറ്റ എഴുത്തുകാരനായ ആഷിഖ് ഐമറിന്റെ തിരക്കഥയില്‍ വരുന്ന സീരീസില്‍ സിനിമാറ്റോഗ്രഫി ചെയ്തിരിക്കുന്നത് ജിതിന്‍ സ്റ്റാനിസ്ലോസാണ്. സംഗീതം ഹീഷം അബ്ദുല്‍വഹാബും എഡിറ്റിംഗ് മഹേഷ് ഭുവനേന്ദും കൈകാര്യം ചെയ്തിരിക്കുന്നു.


 

Kerala Crime Files Shiju Parayil Veedu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES