Latest News

നമ്മടെ കടപ്ലാമറ്റത്തെ സ്ലീവാച്ചനില്ലെ അവന് പെണ്ണ് കിട്ടി! ആസിഫ് അലി ചിത്രം കെട്ട്യോളാണ് എന്റെ മാലാഖ'യുടെ പ്രൊമോ വീഡിയോ പുറത്ത്

Malayalilife
നമ്മടെ കടപ്ലാമറ്റത്തെ സ്ലീവാച്ചനില്ലെ അവന് പെണ്ണ് കിട്ടി! ആസിഫ് അലി ചിത്രം കെട്ട്യോളാണ് എന്റെ മാലാഖ'യുടെ പ്രൊമോ വീഡിയോ പുറത്ത്

സിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന കെട്ട്യോളാണ് എന്റെ മാലാഖയുടെ പ്രൊമോ പുറത്തിറങ്ങി.. ഒരു മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതമാണ് ഈ ചിത്രം പറയുന്നത്.

സ്ലീവാച്ചന്‍ എന്ന രസകരമായ കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. പുതുമുഖം വീണാ നന്ദകുമാറാണ് ചിത്രത്തിലെ നായിക.ബേസില്‍ ജോസഫ്, ഡോ. റോണി, രവീന്ദ്രന്‍, നാടകനടി മനോഹരിയമ്മ, ശ്രുതി ലഷ്മി, ജയലഷ്മി, സ്മിനു സിജോ, സിനി ഏബ്രഹാം, ജെസ്ന സിബി, ജോര്‍ഡി, സന്തോഷ് കൃഷ്ണന്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്റ്റിന്‍ സ്റ്റീഫന്‍, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്നാണ്. അജി പീറ്റര്‍ തങ്കമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിലാഷ് ശങ്കര്‍. എഡിറ്റിംഗ് നൗഫല്‍ അബ്ദുല്ല. സംഗീതം വില്യം ഫ്രാന്‍സിസ്.

Kettiyolaanu Ente Malakha Promo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES