Latest News

ഇന്ന് മുതല്‍ കാഥാപ്രസംഗവുമായി മുകേഷ് തിയേറ്ററുകളില്‍; ഉണ്ണി മുകുന്ദനും മുകേഷും ഒന്നിക്കുന്ന കാഥികന്‍ 'ട്രെയിലര്‍ പുറത്ത്

Malayalilife
ഇന്ന് മുതല്‍ കാഥാപ്രസംഗവുമായി മുകേഷ് തിയേറ്ററുകളില്‍; ഉണ്ണി മുകുന്ദനും മുകേഷും ഒന്നിക്കുന്ന കാഥികന്‍ 'ട്രെയിലര്‍ പുറത്ത്

മുകേഷ്,ഉണ്ണി മുകുന്ദന്‍, കൃഷ്ണാനന്ദ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'കാഥികന്‍'എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.ഡിസംബര്‍ എട്ടിന്  പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ കേതകി നാരായണ്‍, സബിത ജയരാജ്, മനോജ് ഗോവിന്ദന്‍, ഷിബു നായര്‍,പഴയിടം മുരളി, ലക്ഷ്മി, മാസ്റ്റര്‍ ആശുതോഷ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദ്, ജയരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍ നിര്‍വ്വഹിക്കുന്നു.
വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക്  സഞ്‌ജോയ്  ചൗധരി സംഗീതം പകരുന്നു.
എഡിറ്റര്‍-വിപിന്‍ വിശ്വകര്‍മ്മ.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജി കോട്ടയം,
ആര്‍ട്ട്-മജീഷ് ചേര്‍ത്തല,മേക്കപ്പ്- ലിബിന്‍ മോഹനന്‍,
കോസ്റ്റ്യൂംസ്-ഫെമിന ജബ്ബാര്‍,സൗണ്ട്-വിനോദ് പി ശിവറാം, കളറിസ്റ്റ്-പോയറ്റിക്‌സ്,
സ്റ്റില്‍സ്-ജയപ്രകാശ്,
ഡിസൈന്‍-എസ്‌കെഡി ഫാക്ടറി.
പി ആര്‍ ഒ-എ എ എസ് ദിനേശ്.

Khadhikan Official Trailer Unni Mukundan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES