Latest News

ഫാമിലി ത്രില്ലര്‍ ചിത്രവുമായി ആശാ ശരത്തും മകളും പ്രധാന വേഷങ്ങളില്‍: ഖെദ്ദ ട്രെയിലര്‍ എത്തി

Malayalilife
ഫാമിലി ത്രില്ലര്‍ ചിത്രവുമായി ആശാ ശരത്തും മകളും പ്രധാന വേഷങ്ങളില്‍: ഖെദ്ദ ട്രെയിലര്‍ എത്തി

ശ ശരത്തും മകള്‍ ഉത്തരയും പ്രധാന വേഷങ്ങളിലെത്തുന്ന 'ഖെദ്ദ'യുടെ ട്രെയിലര്‍ എത്തി. ഒരു ഫാമിലി ത്രില്ലറാണ് ചിത്രമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും അഭിനയിക്കുന്നത്.

ഖെദ്ദ ഡിസംബര്‍ രണ്ടിന് തിയറ്ററുകളില്‍ എത്തും. മനോജ് കാനയാണ് ഖെദ്ദ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സുദേവ് നായര്‍, സുധീര്‍ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ക്യാമറ പ്രതാപ് പി. നായര്‍. ബിജിബാലാണ് പശ്ചാത്തല സംഗീതം.

അടുത്തിടെയാണ് ഉത്തരയുടെ വിവാഹ നിശ്ചയം നടന്നത്. താരസമ്പന്നമായ നിശ്ചത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ നടിയാണ് ആശ ശരത്ത്. നര്‍ത്തകിയും അഭിനേത്രിയുമായ താരം മിനി സ്‌ക്രീനില്‍ നിന്നാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. സീരിയലില്‍ പ്രൊഫസര്‍ ജയന്തിയായി തിളങ്ങിയ ആശ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പം അഭിനയിച്ചു. മോഹന്‍ലാലിന്റെ ദൃശ്യത്തിലെ  വേഷം ആശയുടെ കരിയര്‍ ബ്രേക്കുകളില്‍ ഒന്നാണ്. പാപ്പന്‍ എന്ന ചിത്രത്തിലാണ് ആശ ഒടുവിലായി അഭിനയിച്ചത്. സുരേഷ് ഗോപി നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ജോഷിയാണ്. 

        

Khedda Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES