ബോളിവുഡ് താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ബോളിവുഡില്‍ ഏറ്റവും ചര്‍ച്ചയാകുന്നത് കിയാര അദ്വാനിയുടെയും നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ പ്രണയമാണ്.സിദ്ധാര്‍ത്ഥും കിയാരയും ഡേറ്റിംഗിലാണെന്ന വാര്‍ത്ത ബോളിവുഡില്‍ ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.
ഇപ്പോഴിതാ ന്യൂ ഇയര്‍ ആഘോഷിക്കാന്‍ മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി അജ്ഞാത സ്ഥലത്തേക്ക് പറക്കാനായി ഇവര്‍ ഒന്നിന് പുറകെ ഒന്നായി വിമാനത്താവളത്തില്‍ എത്തുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. രണ്ടുപേരും ക്യാമറയെ നോക്കി ചിരിച്ചു.
സ്ലീവ്ലെസ് നീല ടോപ്പും ഡെനിമും നീല ബാഗും ധരിച്ച കിയാര വിമാനത്താവളത്തില്‍ എത്തുന്നത് വീഡിയോയില്‍ കാണാം. ഒപ്പം ഒരു തൊപ്പിയും ഷൂക്കറുകളും ധരിച്ചിട്ടുണ്ട്. ചിരിച്ചു കൊണ്ട് കിയാര ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്ത് കൈ വീശി എയര്‍പോര്‍ട്ടിനുള്ളിലേക്ക് പോയി. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം, കറുത്ത പാന്റും വന്ന ഷര്‍ട്ടും സണ്‍ഗ്ലാസും ധരിച്ച് സിദ്ധാര്‍ത്ഥ് എത്തി. അകത്തേക്ക് കടക്കുന്നതിന് മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം പോസ് ചെയ്തു.
ഇവര്‍ ഉടന്‍ തന്നെ വിവാഹിതരാകാന്‍ പോകുന്നുവെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നിരുന്നാലും, അവരാരും ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല, ഇവര്‍ പരസ്പരം ഡേറ്റിംഗ് നടത്തുന്ന വാര്‍ത്തകള്‍ പോലും രണ്ടു പേരും സമ്മതിച്ചിട്ടില്ല.