Latest News

വിജയ ദേവരകൊണ്ടയുമായി ഡേറ്റ് ചെയ്യാന്‍ താത്പര്യമെന്ന് സെയ്ഫ് അലി ഖാന്റെ മകള്‍ സാറയുടെ തുറന്നുപറച്ചില്‍;കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയിലെത്തിയ നടിയുടെ വാക്കുകള്‍ വൈറല്‍;മറുപടി നല്കി നടനും

Malayalilife
 വിജയ ദേവരകൊണ്ടയുമായി ഡേറ്റ് ചെയ്യാന്‍ താത്പര്യമെന്ന് സെയ്ഫ് അലി ഖാന്റെ മകള്‍ സാറയുടെ തുറന്നുപറച്ചില്‍;കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയിലെത്തിയ നടിയുടെ വാക്കുകള്‍ വൈറല്‍;മറുപടി നല്കി നടനും

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോ വളരെ ശ്രദ്ധ നേടിയ പരിപാടികളില്‍ ഒന്നാണ്. ഈ പരിപാടിയില്‍ എത്തുന്ന താരങ്ങളുടെ വിശേഷങ്ങള്‍ വൈറലാകാറുണ്ട്. അടുത്തിടെ ചാറ്റ് ഷോയില്‍ പങ്കെടുക്കാനെത്തിയത് ബോളിവുഡിന്റെ പ്രിയ നടിയും സെയ്ഫ് അലി ഖാന്റെ മകളുമായ സാറ അലി ഖാനും  ജാന്‍വി കപൂറുമായിരുന്നു. ഇതിലെ വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സിനിമ മേഖലയില്‍ ആരുടെയൊപ്പം ഡേറ്റ് ചെയ്യാനാണ് താത്പര്യം എന്നായിരുന്നു കരണ്‍ ജോഹറിന്റെ ചോദ്യം. ഇതിന് നിരവധി ആരാധികമാരുള്ള മോസ്റ്റ് എലിജിബിള്‍ ബാച്ച്ലറായ് തെന്നിന്ത്യന്‍ താരം വിജയ് ദേവേരകൊണ്ടയുടെ പേരാണ് താരപുത്രി പറഞ്ഞത്.

സാറയുടെ തുറന്നുപറച്ചിലിന് പിന്നാലെ രസകരമായ മറുപടിയുമായി വിജയ് ദേവേരകൊണ്ടയുമെത്തി. പരിപാടിയുടെ പ്രോമോ വീഡിയോ ഷെയര്‍ ചെയ്ത വിജയ്, നിങ്ങള്‍ ദേവേരകൊണ്ട എന്നു പറയുന്നത് കേള്‍ക്കാന്‍ നല്ല ക്യൂട്ടാണ്. എന്റെ സ്‌നേഹാലിംഗനങ്ങള്‍, എന്ന് സാറയ്ക്ക് മറുപടി നല്‍കി.

വിജയ് ദേവേരകൊണ്ടയുടെ ആദ്യ ബോളിവുഡ് ചിത്രമായ ലിഗര്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. അതേസമയം, ഗ്യാസ് ലൈറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് സാറ.

Koffee With Karan Season 7

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES