മലയാളികളുടെ പ്രിയ നടനും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമാണ് കൃഷ്ണ ചന്ദ്രന്‍. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ കൃഷ്ണ ചന്ദ്രന്‍ ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് ജന്മദിനാശംസകള്‍ നേരുകയും ചെയ്തിരുന്നു. കാര്യമായി തന്നെ ക്ഷണിക്കാതെ പോലും തന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത വ്യക്തിയാണ് ശ്രീകുമാരന്‍ തമ്പി എന്നും താരം പറയുന്നു. ശ്രീകുമാരന്‍ തമ്പിയുമായുളള ബന്ധത്തെ കുറിച്ച് കൃഷ്ണ ചന്ദ്രന്‍ വെളിപ്പെടുത്തുന്നു.
ശ്രീകുമാരന്‍ തമ്പിയോടൊപ്പം കുറച്ച് നല്ല പടങ്ങളില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചിരുന്നത് വലിയ ഭാഗ്യമായി കാണുന്നു. 'ഇരട്ടി മധുരം', 'വിളിച്ചു വിളി കേട്ടു' തുടങ്ങിയ പടങ്ങളില്‍ ഞാന്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതില്‍ ഏറെ ശ്രദ്ധ നേടിയത് യുവജനോത്സവം എന്ന ചിത്രമായിരുന്നു.ആ ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നത് എന്റെ വിവാഹത്തിന് തൊട്ടുമുന്‍പാണ്. മാത്രമല്ല എന്റെ ഭാര്യ വനിതയ്ക്കും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അഭിനയിക്കാനുളള ഭാഗ്യവും സിദ്ധിച്ചിട്ടുണ്ട്.
'ഞങ്ങളുടെ വിവാഹം മൂകാംബികയില്‍ വെച്ചായിരുന്നു അധികമാരെയും ക്ഷണിച്ചിരുന്നില്ല കുടുംബം മാത്രമായുള്ള ചെറിയ പരിപാടിയാണ് ഉദ്ദേശിച്ചത്. ഇന്നേ ദിവസം കല്യാണമുണ്ടെന്നൊക്ക എല്ലാവരോടും പറഞ്ഞിരുന്നുവെന്നല്ലാതെ ആരേയും കാര്യമായി ക്ഷണിച്ചിരുന്നില്ല.
അതു കൊണ്ടു തന്നെ അദ്ദേഹത്തെ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ അവിടെയെത്തുപ്പോള്‍ അദ്ദേഹം കല്യാണം കൂടാന്‍ എത്തിയിരിക്കുന്നു. ഇത്രയും ദൂരം ഞങ്ങളുടെ വിവാഹം കൂടാനായി അദ്ദേഹം എത്തിയപ്പോള്‍ വളരെയധികം സന്തോഷം തോന്നി. വലിയൊരു ഭാഗ്യമായിട്ടാണ് ആ സാന്നിധ്യത്തെ ഞാന്‍ കാണുന്നത്. ഞങ്ങളുടെ കല്യാണത്തില്‍ പങ്കെടുത്ത അപൂര്‍വം ചില സിനിമാക്കാരില്‍ ഒരാളാണ് തമ്പി സാര്‍. സ്വതവേ ഗൗരവക്കാരനായ അദ്ദേഹത്തിന്റെ ഉള്ളില്‍ എന്നോട് വാത്സല്യമായിരുന്നു.' കൃഷ്ണ ചന്ദ്രന്റെ ഭാര്യ നടി വനിതയാണ്.