മലയാളികൾക്ക് ഏറെ സുപരിചിതനായ തിരക്കഥാകൃത്താണ് കൃഷ്ണ പൂജപ്പുര. പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒന്നാണ് സിനിമയില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ നടക്കുക എന്നത്. എന്നാൽ ഇപ്പോൾ ഗുണ്ടകള്‍ ആണെന്ന് തെറ്റിദ്ധരിച്ചു പോലീസ് പിടിയില്‍ ആയ ഒരു സംഭവത്തെ കുറിച്ച് തുറന്ന് പറയുന്നത്.
(ഞാന്‍ കൂടി അംഗമായ ഒരു ഗുണ്ടാ സംഘത്തിന്റെ കഥ). ആ കറുത്ത ഭീകര രാത്രിയില്‍ ഒരു വെളുത്ത ടാറ്റാ സുമോ പാഞ്ഞു വരികയാണ്. എംസി റോഡില്‍. ചടയമംഗലം നിലമേല്‍ കഴിഞ്ഞു കിളിമാനൂര്‍ സമീപിക്കുന്നു.വര്‍ഷങ്ങള്‍ക്ക് മുമ്ബാണ്. സമയം രാത്രി പന്ത്രണ്ടര മണി. വണ്ടിയില്‍ ഉണ്ടായിരുന്നവര്‍.. 1) എഴുത്തുകാരനും കാസര്‍ഗോഡ് കളക്ടറുമായിരുന്ന പിസി സനല്‍കുമാര്‍ ഐഎഎസ്, 2)എഴുത്തുകാരനും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥനുമായ വി സുരേശന്‍3) എഴുത്തുകാരനും പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടറുമായ ജേക്കബ് സാംസണ്‍ 4) നടനും ഇപ്പോള്‍ തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകനുമായ ദീപക് ട്വിങ്കിള്‍ സനല്‍(സനല്‍കുമാര്‍ സാറിന്റെ മകന്‍ )……5) ദീപകിന്റെ കൂട്ടുകാരന്‍ ശ്യാം രജി(നടന്‍ ) പിന്നെ ഞാനും. പുനലൂരിനടുത്തു ഒരു സാംസ്കാരിക സമ്മേളനവും നര്‍മ്മ പരിപാടിയും കഴിഞ്ഞുള്ള വരവാണ്. എല്ലാരും മയക്കത്തിലാണ്.
ട്വിസ്റ്റ്
പെട്ടെന്ന് വണ്ടി ഒന്നുലയും പോലെ.. ഞെട്ടിയുണര്‍ന്നു നോക്കുമ്ബോള്‍ ഞങ്ങളുടെ വണ്ടി ബ്ലോക്ക് ചെയ്തു ഒരു അംബാസഡര്‍ കാര്‍.. അതില്‍ നിന്നും നാലഞ്ചു പേര്‍ ചാടിയിറങ്ങുന്നു.. എന്താണ് സംഭവിക്കുന്നതെന്നു ശ്രദ്ധിച്ചു.. അവര്‍ ബഹളം വച്ച് ഞങ്ങളുടെ കാറില്‍ അടിക്കുകയാണ്. .ഞങ്ങളുടെ വണ്ടി ആരെയെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്‌തോ.. അവര്‍ വണ്ടിയില്‍ അടിക്കുകയും ഇറങ്ങി വാടാ എന്നൊക്കെ ആക്രോശിക്കുകയും ചെയ്യുന്നു. എനിക്ക് മനസ്സിലായി,. ഗുണ്ടകളാണ്.. ഞങ്ങളെ ആക്രമിച്ച്‌ചു കൊള്ളയടിക്കാനുള്ള നീക്കങ്ങളാണ്.. ഇതിനിടെ ഗ്ലാസ് ഒന്ന് താഴ്ത്തിയപ്പോള്‍ ഗുണ്ടാ സംഘത്തിലെ ഒരംഗം അകത്തേക്ക് കൈയിട്ട് ഞങ്ങളെ പിടിക്കാന്‍ ശ്രമിച്ചതു ഞങ്ങള്‍ പെട്ടെന്ന് ഗ്ലാസ് ഉയര്‍ത്തി പ്രതിരോധിച്ചു..
ഒരു ഗുണ്ടാസംഘത്തെ ഇത്ര അടുത്ത് ആദ്യമായി കാണുകയാണ്. ഇതിനിടെ ഒന്നുരണ്ട് ഓട്ടോറിക്ഷ സുഹൃത്തുക്കള്‍ എത്തി. ഗുണ്ടകള്‍ ഓട്ടോക്കാരോട് ഞങ്ങളെ ചൂണ്ടി എന്തോ പറയുന്നു.. പറയുന്നത് ഞങ്ങള്‍ കേട്ടു.. പറയുന്നതെന്താണെന്നുവെച്ചാല്‍ ഞങ്ങള്‍ അതിഭയങ്കരരായ ഗുണ്ടകളാണ്.. കഴിഞ്ഞ ആഴ്ച ഞങ്ങള്‍ ചടയമംഗലത്തു ഒരു വീട് കത്തിച്ചു.. ഇന്ന് വേറെ ഏതോ ആക്രമണം നടത്തി വരികയാണ്..
മൈ ഗോഡ്.. ഞങ്ങള്‍ ഗുണ്ടകളോ.. പറ്റിക്കാന്‍ വേണ്ടിയാണെങ്കിലും ഇങ്ങനെ പറയാന്‍ പാടുണ്ടോ? 'എന്നിലെ മൃഗത്തെ പുറത്തു വരുത്തരുതെന്ന് വീട്ടില്‍ ഞാന്‍ ഷൗട്ട്ചെയ്യുമ്ബോള്‍, 'ഓ എലിയെ ആര്‍ക്കാണ് പേടി' എന്ന മട്ടിലാണ് ഭാര്യ പോലും പ്രതികരിക്കുന്നത്… ആ ഞാന്‍ ഗുണ്ടയോ? .. മിനിമം പതിനഞ്ചു പ്രാവശ്യം ലൈറ്റര്‍ അടിക്കാതെ ഗ്യാസ് കൂടി കത്തിക്കാന്‍ പറ്റാത്ത ഞാന്‍ വീട് കത്തിച്ചെന്നോ? ഞാന്‍ ഞങ്ങളുടെ ടീം അംഗങ്ങളുടെ മുഖങ്ങള്‍ ശ്രദ്ധിച്ചു.. കീരിക്കാടന്‍ ജോസ്.. പഴയ കെ പി ഉമ്മര്‍ ജോസ് പ്രകാശ് എന്നിവരുടെ കഥാപാത്രങ്ങളെ ഞാന്‍ ഞങ്ങളില്‍ കണ്ടു..
പോലീസ്
ആ സമയം അതാ സിനിമയിലെന്ന പോലെ പോലീസ് ജീപ്പ് വരുന്നു. സംഘര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ ദീപക് സംയമനത്തോടെ പൊലീസിനെ വിളിച്ചു കഴിഞ്ഞിരുന്നു..കാസര്‍കോഡ് കളക്ടറെയും എഴുത്തുകാരെയും ഗുണ്ടകള്‍ ആക്രമിക്കുന്നു . പോലീസ് വന്നതും ഞങ്ങള്‍ക്ക് അപാരമായ ധൈര്യമായി… എസ്‌ഐക്ക് സനല്‍കുമാര്‍ സാറിനെ അറിയാം. എസ് ഐ സനല്‍കുമാര്‍ സാറിനെ ഒന്ന് സല്യൂട്ട് ചെയ്തു.. ഹോ. നമ്മള്‍ ഒരു പ്രശ്നത്തില്‍ പെട്ടു നില്‍ക്കുമ്ബോള്‍ രക്ഷകരായി പോലീസ് വരുമ്ബോഴുള്ള ആ ത്രില്‍. ഇപ്പോള്‍ മറ്റേ ടീം ഒന്നു പതറി.. ഗുണ്ടകള്‍ക്ക് പോലീസ് സല്യൂട്ട് ചെയ്യില്ലല്ലോ.. പോലീസിനെ കണ്ടപ്പോള്‍ ഓടാത്തതുകൊണ്ട് അവര്‍ ഗുണ്ടകള്‍ അല്ലെന്നു ഞങ്ങള്‍ക്കും മനസ്സിലായി.. അപ്പോള്‍ എവിടെ എന്താണ് പ്രശ്നം..
പ്രശ്നം
അടുത്ത രംഗം കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലാണ്.. എസ് ഐ സംഗതി വിശദീകരിച്ചു.. ഞങ്ങള്‍ വന്ന സുമോയില്‍ രണ്ടാഴ്ച മുമ്ബ് ഒരു സംഘം ഗുണ്ടകള്‍ ചടയമംഗലത്ത് ഒരു വീട് ആക്രമിച്ചു.. തീയിട്ടു.. എഫ് ഐ ആര്‍ ല്‍ അതിന്റെ വിശദ വിവരങ്ങള്‍ കാണിച്ചു തന്നു. ശെരിയാണ്..ഒരേ നമ്ബര്‍.. ആദ്യ ആക്രമണം കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഇതേ സുമോ വീണ്ടും ആ പ്രദേശത്ത് ചെന്നു.. വീണ്ടും വരുമെന്ന് ഉറപ്പുള്ളതുകൊണ്ട് നാട്ടുകാര്‍ സംഘടിച്ച് സുമോ ആന്‍ഡ് കോ യെ കാത്തിരി ക്കുകയായിരുന്നു.. ആ സമയത്താണ് ഇതിലും വലുത് എന്തോ അനുഭവിക്കാന്‍ ജാതക യോഗം ഉള്ള ഞങ്ങള്‍ അതേ സുമോയില്‍ പുനലൂര്‍ പോയി വരുന്നത്..റെന്റിനു ഓടുന്ന വണ്ടി പല ദിവസവും പലരാണെടുക്കുന്നതെന്ന് ഡ്രൈവറും വിശദീകരിച്ചു..
സൗഹൃദം
ഇതിനിടയില്‍ മറ്റേ ടീമും ആശ്വാസ സ്നേഹവചനങ്ങള്‍ തുടങ്ങി.. സനല്‍കുമാര്‍ സാറിന്റെ പാട്ടൊക്കെ വലിയ ഇഷ്ടമാണെന്നും അപ്പോഴത്തെ ടെന്‍ഷനില്‍ സാറിനെ ശ്രദ്ധിക്കാത്തതാണെന്നും സാഹിത്യകാരന്മാര്‍ നാടിന്റെ നട്ടെല്ലുകളാണെന്നും ഒക്കെ അവര്‍ പറഞ്ഞു.. ഞങ്ങള്‍ പോകാന്‍ അവര്‍ അവരുടെ കാശ് ചെലവാക്കി ഒരു വാഹനവും അറേഞ്ച് ചെയ്തു. ഒന്നും മനസ്സില്‍ വെക്കരുത് എന്ന് അവര്‍ പറഞ്ഞു. വാസ്തവത്തില്‍ ഞങ്ങള്‍ക്ക് അവരോട് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ ഗുണ്ടകളെ തടഞ്ഞു വച്ചു പോലീസില്‍ ഏല്‍പ്പിക്കുക എന്നത് മാത്രമായിരുന്നല്ലോ അവരുടെ ഉദ്ദേശം… നേരെമറിച്ച്, തലയ്ക്കടിച്ചു വീഴ്ത്തി പോലീസിനെ അറിയിക്കുക എന്നാണ് അവര്‍ കാര്യപരിപാടി ക്രമീകരിച്ചിരുന്നതെങ്കിലോ..? ആന്‍ഡ്രോയ്ഡ് ഫോണ്‍ ഒന്നും നിലവില്‍ വരാത്തതിനാല്‍ സെല്‍ഫി എടുക്കല്‍ ഒഴികെ ബാക്കി എല്ലാ ആഹ്ലാദപ്രകടനങ്ങളും നടന്നു.ഞങ്ങളുടെ സുമോ, അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തു
ഗുണപാഠം
ഈ സംഭവം ഒരു കാര്യമാണ് എന്നെ പഠിപ്പിച്ചത്.ജീവിതത്തില്‍ ഏത് സമയവും ഒരു അപ്രതീക്ഷിത കാര്യം സംഭവിക്കാം. ഒരു സാഹചര്യത്തിലും മനസംയമനം വിടരുത്. ഇങ്ങനെ ഒരു സംഭവം നടക്കുമ്ബോള്‍ തന്നെ എന്റെ മനസ്സ് ആകെ പതറി. പക്ഷേ ദീപക്ക് കൃത്യമായി ചെയ്യേണ്ടത് ചെയ്തു.. പോലീസിനെ വിളിച്ചു..
കോമഡി
.. അപകടഘട്ടം ഒക്കെ കഴിഞ്ഞാല്‍ പിന്നെ നമുക്ക് കോമഡി വരുമല്ലോ,(അവസ്ഥ നല്ലതാണെങ്കില്‍ നൊസ്റ്റാള്‍ജിയ വരുമ്ബോലെ) എന്റെ കോമഡി ഇങ്ങിനെ ആയിരുന്നു :
'നമ്മുടെ പ്രസംഗം കേട്ടചിലര്‍, വണ്ടി പിടിച്ച് തല്ലാന്‍ വരുന്നതാണ് എന്നാണ് ഞാന്‍ കരുതിയത് ' എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അതാ സനല്‍കുമാര്‍ സാറിന്റെ മറുപടി 'ഏയ് അവര്‍ പ്രസംഗം കേട്ടവര്‍ ആയിരിക്കില്ല എന്ന് എനിക്കറിയാമായിരുന്നു.. അങ്ങനെയായിരുന്നെങ്കില്‍ അടി ആയിരിക്കില്ല വെടി ആയിരിക്കില്ലേ നടക്കുന്നത്'