Latest News

പ്രണയവും സ്വകാര്യതയും പിന്നെ സയന്‍സും; കൗതുകമുണര്‍ത്തി കുടുക്ക് ;  ദുര്‍ഗ കൃഷ്ണ നായികയാവുന്ന ട്രെയിലര്‍ കാണാം

Malayalilife
പ്രണയവും സ്വകാര്യതയും പിന്നെ സയന്‍സും; കൗതുകമുണര്‍ത്തി കുടുക്ക് ;  ദുര്‍ഗ കൃഷ്ണ നായികയാവുന്ന ട്രെയിലര്‍ കാണാം

കൃഷ്ണ ശങ്കറും ദുര്‍ഗ കൃഷ്ണയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'കുടുക്ക് 2025' ന്റെ ട്രെയിലര്‍ പുറത്ത്. നിഗൂഢത നിറച്ചുകൊണ്ടുള്ള ട്രെയിലര്‍ ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. 'അള്ള് രാമേന്ദ്രന്' ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രം  കോവിഡാനന്തര കാലഘട്ടത്തില്‍ 2025 ന്റെ പശ്ചാത്തലത്തിലാണ് പറയുന്നത്. 

ടെക്‌നോളജി ജീവിതത്തിനുമേല്‍ അത്രമേല്‍ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ വിഷയം. ' ദി ഫ്യൂച്ചര്‍ ഈസ് ട്വിസ്റ്റഡ് ' എന്ന കൗതുകമുണര്‍ത്തുന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രം കോമഡിയും റൊമാന്‍സും മിസ്റ്ററിയും ഒക്കെ അടങ്ങിയ ഒരു കംപ്ലീറ്റ് പാക്കേജാണ്. മാരന്‍ എന്ന കഥാപാത്രമായാണ് കൃഷ്ണ ശങ്കര്‍ എത്തുന്നത്. 

ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, സ്വാസിക എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, ദുര്‍ഗ കൃഷ്ണ, സ്വാസിക എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രം ഓഗസ്റ്റ് 25ന് തിയറ്ററുകളിലെത്തും.


            

Kudukku 2025 Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES