മലയാള സിനിമയിൽ ശ്രദ്ധേയനായ താരമാണ് ലാലു അലക്സ്. വില്ലൻ വേഷങ്ങളിൽ കൂടി സിനിമാലോകത്തേയ്ക്ക് വന്ന ലാലു സ്വഭാവവേഷങ്ങളാണ് ഇപ്പോൾ കൂടുതലായി കൈകാര്യം ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ടുകളായി മലയാളസിനിമകളിൽ സജീവമാണ് ലാലു നൂറിൽപ്പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയും ലാലു അലക്സും തമ്മിലുള്ള സൗഹൃദത്തിന്‍്റെ ഒരു അപൂര്‍വ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.ആരാധകര്‍ ആഘോഷമാക്കിയിരിക്കുന്നത് ലാലു അലക്സിന്‍്റെ നെഞ്ചില്‍ തല വെച്ചുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം ആണ്.
ഫോട്ടോഗ്രാഫര്‍ ചിത്രാ കൃഷ്ണന്‍കുട്ടി ഹോട്ടല്‍ മുറിയില്‍ നിന്ന് ക്യാമറയില്‍ പകര്‍ത്തിയ ചിത്രമാണിത്താരങ്ങളെല്ലാം ഷൂട്ടിങ് ഇടവേളകളില്‍ കാരവാന്‍ ഇല്ലാതിരുന്ന കാലത്ത് അവര്‍ താമസിക്കുന്ന മുറികളിലെത്തിയായിരുന്നു വിശ്രമിച്ചിരുന്നത്.നിരവധി സിനിമകളില്‍ മമ്മൂട്ടിക്കൊപ്പം ഒന്നിച്ച് പ്രവര്‍ത്തിച്ച നടനാണ് ലാലു അലക്‌സ്.
. ലാലു അലക്‌സ് മമ്മൂട്ടിക്കൊപ്പം സുഹൃത്തായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങുകയും ചെയ്തിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇരുവരും ഒന്നിച്ച സിനിമകള്‍ക്കെല്ലാം ലഭിച്ചിരുന്നത്. ലാലു അലക്‌സിന്റെതായി വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ഒടുവില്‍ പ്രദർശനത്തിന് എത്തിയതും.