ടൊവിനോ തോമസും അഹാന കൃഷ്ണയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ലൂക്കയിലെ ചുംബന രംഗം ഡിവിഡിയില്‍ നിന്ന് ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇപ്പോള്‍ നീ ചെയ്ത രംഗം യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുകയാക്കംണ് സൈനാ വിഡിയോസ്. ലൂക്കയെ പൂര്‍ണമാക്കുന്ന രംഗം യുട്യൂബ് ട്രെന്റിങ് ലിസ്റ്റിലും ഇടം നേടിക്കഴിഞ്ഞു.
ഡിവിഡിയില്‍ നിന്ന് പ്രധാന രംഗങ്ങള്‍ വെട്ടിമാറ്റിയതിന് എതിരേ സംവിധായകന്‍ അരുണ്‍ ബോസ് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു സെന്‍സര്‍ ബോര്‍ഡ് പോലും ഒഴിവാക്കരുതെന്ന് പറഞ്ഞ ചുംബനരംഗം ലൂക്കയുടെ ഡിവിഡി ഇറങ്ങിയപ്പോള്‍കട്ട് ചെയ്തത് ചോദ്യം ചെയ്തായിരുന്നു അരുണ്‍ ബോസ് രംഗത്തുവന്നത്. ഈ രംഗങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
സൈന വിഡിയോസ് ആണ് രംഗം യൂട്യൂബിലൂടെ പങ്കുവച്ചത്.
സംവിധായകന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സൈനാ വിഡിയോസ് തന്നെ രംഗം യൂട്യൂബിലൂടെ പങ്കുവെച്ചത്.
അരുണ്‍ ാേബസിന്റെ പോസ്റ്റ് ഇങ്ങനെ:
സത്യത്തില്‍ ആ രംഗം ഇല്ലെങ്കില്‍ ലൂക്ക എന്ന സിനിമ ഇല്ല. പറഞ്ഞു വരുന്നത് ലൂക്ക - നിഹാരിക യുടെ വളരെ ഇന്റിമേറ്റ് ആയ ഒരു ലിപ് ലോക്ക് രംഗത്തെ പറ്റി ആണ്. അതൊരിക്കലും ഒരു സിനിമാറ്റിക് ഗിമ്മിക് അല്ല. വളരെ വളരെ ആലോചിച്ചെടുത്ത് ആണ്. ലുക്കാ യുടെ സെന്‍സറിന്റെ അന്ന് സ്‌ക്രീനിംഗ് കഴിഞ്ഞു സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ ഞങ്ങളെ (ഞാനും ലൂക്ക പ്രൊഡ്യൂസഴ്‌സ് ഉം) ഉള്ളിലേക്ക് വിളിപ്പിച്ചു. ആ ഒരു ഇന്റിമേറ്റ് രംഗം ഉള്ളത് കൊണ്ട് U/A മാത്രമേ തരാന്‍ പറ്റുക ഉള്ളു എന്നും, എന്നാല്‍ ആ രംഗത്തിന്റെ പ്രസക്തി മനസിലായത് കൊണ്ട് അത് നിങ്ങള്‍ ഒരിക്കലും മുറിച്ചു മാറ്റരുത് എന്നും പറഞ്ഞു. സത്യത്തില്‍ സന്തോഷം ആണ് തോന്നിയത്. എന്നാല്‍ ഡിവിഡി യില്‍ അത് മുറിച്ചു മാറ്റപെട്ടിരിക്കുന്നു. അരുണ്‍ ബോസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇത് ലുക്കാ- നിഹാരിക യുടെ ഏറ്റവും ഇമോഷണല്‍ ആയ മൊമെന്റ് ആണ്, അതില്‍ ഒരു ശതമാനം പോലും ലസ്റ്റ് ഇല്ല. ലുക്കാ യുടെ ഇമോഷണല്‍ ആയുള്ള സംസാരത്തിന്റെ ഉത്തരം ഡയലോഗ് കൊണ്ടല്ല മറിച്ചു ഒരു നോട്ടം കൊണ്ടും ചുംബനം കൊണ്ടും ആണ് നിഹാരിക നല്‍കേണ്ടത് എന്ന്. മാത്രമല്ല ചുംബിക്കുമ്പോള്‍ ഒരിക്കലും ചിരി ഉണ്ടാകരുത്, നേരിയ പുഞ്ചിരി പോലും. നിഹാരിക യുടെ ജീവിതത്തിലെ ആദ്യത്തെ കരച്ചില്‍ ആണ് ആ ചുംബനം, വര്‍ഷങ്ങള്‍ ആയി അടക്കി വച്ച ഒരു തേങ്ങലിന്റെ പൊട്ടിത്തെറി പോലെ ആവണം അത്, ഏങ്ങല്‍ അടിക്കുന്ന പോലെ. സിനിമയുടെ പിന്നീടുള്ള പ്രോഗ്രഷന്‍ പോലും ആ രംഗത്തില്‍ അധിഷ്ടിതം ആണ്. ലൂക്ക ഇറങ്ങി ഈ നിമിഷം വരെ ആ രംഗത്തെ പ്രേക്ഷകര്‍ മറ്റൊരു രീതിയില്‍ കണ്ടിട്ടില്ല അന്നാണ് ഞാന്‍ മനസിലാക്കുന്നത്. സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു
സത്യത്തില്‍ ആ രംഗം ഇല്ലെങ്കില്‍ ലൂക്കയില്ല. ഇന്റിമേറ്റ് ആയ ലിപ് ലോക്ക് രംഗമാണ് അത് ലൂക്കയും നിഹാരികയും തമ്മിലുളള പ്രണയത്തിന്റെ ആഴം വ്യക്തമാകുന്ന ഒന്നായിരുന്നു. അതൊരിക്കലും സിനിമാറ്റിക് ഗിമ്മിക് അല്ല. വളരെ വളരെ ആലോചിച്ചെടുത്താണ്. ലുക്കായുടെ സെന്ററിന്റെ അന്ന് സ്‌ക്രീനിംഗ് കഴിഞ്ഞു. സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ ഞങ്ങളെ (ഞാനും ലൂക്ക പ്രൊഡ്യൂസഴ്സും) ഉളളിലേക്ക് വിളിപ്പിച്ചു. ആ ഒരു ഇന്റിമേറ്റ് രംഗം ഉളളത് കൊണ്ട് U\A മാത്രമേ തരാന്‍ പറ്റുക എന്നും, എന്നാല്‍ ആ രംഗത്തിന്റെ പ്രസക്തി മനസിലായത് കൊണ്ട് അത് നിങ്ങള്‍ ഒരിക്കലും മുറിച്ചു മാറ്റരുത് എന്നും പറഞ്ഞു. സത്യത്തില്‍ സന്തോഷം ആണ് തോന്നിയത്. എന്നാല്‍ ഡിവിഡിയില്‍ അത് മുറിച്ചു മാറ്റപെട്ടിരിക്കുന്നു എന്നാണ് അരുണ്‍ ബോസ് കുറിച്ചത്.
ലുക്ക എന്നത് ഞങ്ങളുടെ കഷ്ടപ്പാടിന്റെ ഒരു കലാ സൃഷ്ടി ആണെങ്കില്‍, അതിനെ അപൂര്‍ണമായ രൂപത്തില്‍ നിങ്ങളിലേക്ക് എത്തുന്നത് കാണേണ്ടി വരുന്ന അവസ്ഥയില്‍ വിഷമം ഉണ്ട്. കവിതയില്‍ ഒരു വരി നഷ്ടപ്പെടാല്‍ , ഒരു വാക്കു നഷ്ടപ്പെട്ടാല്‍ അത് നിര്‍ജീവമാണ്, സിനിമയയും എന്നും സംവിധായകന്‍ പ്രതിഷേധകത്മകമായി പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.