Latest News

റിലീസായി മണിക്കൂറുകള്‍ കൊണ്ട് ഒരു മില്യണ്‍ കാഴ്ചക്കാരുമായി 'മോണ്‍സ്റ്റര്‍' ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാമത്; പുലിമുരുഖന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന ചിത്രത്തില്‍ ലക്കി സിംഗ് ആയി ലാലേട്ടന്‍

Malayalilife
 റിലീസായി മണിക്കൂറുകള്‍ കൊണ്ട് ഒരു മില്യണ്‍ കാഴ്ചക്കാരുമായി 'മോണ്‍സ്റ്റര്‍' ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാമത്; പുലിമുരുഖന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന ചിത്രത്തില്‍ ലക്കി സിംഗ് ആയി ലാലേട്ടന്‍

ലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുള്ളത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മോണ്‍സ്റ്ററിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതോടെ ആരാധകര്‍ ഇരുകൈ.യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.  റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളില്‍ പത്ത് ലക്ഷത്തിലധികം കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് ട്രെയിലര്‍.

പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ സര്‍വ്വകാല കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ വൈശാഖ് -മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു എന്ന പ്രഖ്യാപനമുണ്ടായപ്പോള്‍ തന്നെ സിനിമ പ്രേമികള്‍ വലിയ ആവേശത്തില്‍ ആയിരുന്നു.ഒരു മിസ്റ്ററി ഇന്‍വസ്റ്റിഗേഷന്‍ സ്റ്റോറിയുടെ പ്രതീതി നല്‍കുന്ന ട്രെയിലറിലെ മോഹന്‍ലാലിന്റെ 'ലക്കി സിംഗ്' എന്ന കഥാപാത്രത്തിന്റെ പഞ്ചാബി ലുക്കും ഡയലോഗുമെല്ലാം ആരാധകര്‍ ഏറ്റെടുത്തു.

സിദ്ദിഖ്, ഗണേഷ് കുമാര്‍, സുദേവ് നായര്‍, ലെന, ഹണി റോസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് മലയാളികള്‍ക്ക് പുലിമുരുകന്‍ സമ്മാനിച്ച ഉദയകൃഷ്ണയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സതീഷ് കുറുപ്പും സംഗീത സംവിധാനം ദീപക് ദേവുമാണ്,എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്,വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്.


 

MONSTER Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES