Latest News

മകനും മാതാപിതാക്കള്‍ക്കും ഒപ്പം ക്രിസ്തുമസ് ആഘോഷിച്ച് മലൈക അറോറ; ആഘോഷത്തിനൊപ്പം ഇല്ലാതിരുന്ന അര്‍ജ്ജുനെ മിസ് ചെയ്യുന്നതായി കുറിപ്പ്; നടിയുടെ ആഘോഷചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

Malayalilife
മകനും മാതാപിതാക്കള്‍ക്കും ഒപ്പം ക്രിസ്തുമസ് ആഘോഷിച്ച് മലൈക അറോറ; ആഘോഷത്തിനൊപ്പം ഇല്ലാതിരുന്ന അര്‍ജ്ജുനെ മിസ് ചെയ്യുന്നതായി കുറിപ്പ്; നടിയുടെ ആഘോഷചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന  താരമാണ് മലൈക അറോറ. മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായി 2017ല്‍ ബന്ധം വേര്‍പെടുത്തിയ ശേഷം തന്നെക്കാള്‍ പ്രായവ്യത്യാസമുള്ള നടന്‍ അര്‍ജുന്‍ കപൂറുമായുള്ള ബന്ധം പരസ്യമായി വെളിപ്പെടുത്തുകയും അതിന്റെ പേരില്‍ ഇന്നും വിമര്‍ശനങ്ങള്‍ നേരിടുന്ന താരവുമാണ് മലൈക. 

ഇപ്പോളിതാ മകനും മാതാപിതാക്കള്‍ക്കും ഒപ്പം ക്രിസ്തുമസ് ആഘോഷിക്കുന്ന നടിയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.മകന്‍ അര്‍ഹാന്‍ ഖാനോടൊപ്പം മുംബൈയിലെ വീട്ടില്‍ ആണ് മലൈക തന്റെ ക്രിസ്മസ് ആഘോഷിച്ചത്. മകന്‍ അര്‍ഹാന്‍ ഖാന്‍ മാതാപിതാക്കളായ ജോയ്സ് പോളികാര്‍പ്പ്, അനില്‍ അറോറ, സഹോദരി അമൃത അറോറ എന്നിവരോടൊപ്പമുളള ചിത്രങ്ങളും തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ആഘോഷങ്ങളില്‍ ഒപ്പമില്ലാതിരുന്ന നടനും സുഹൃത്തുമായ അര്‍ജുന്‍ കപൂറിനെ മിസ് ചെയ്യുന്നുവെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തന്റെ പുതിയ പ്രോജക്ട് ചിത്രീകരണങ്ങളുടെ ഭാഗമായി അദ്ദേഹം മുംബൈയ്ക്ക് പുറത്താണ്.

ക്രിസ്മസ് ഫോട്ടോ ഡംപ് എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ മലൈക പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരും സെലിബ്രിറ്റികളും അവരുടെ പോസ്റ്റിന് താഴെ കമന്റുമായെത്തിയിട്ടുണ്ട്.


 

Read more topics: # മലൈക അറോറ
Malaika Arora misses Arjun Kapoor

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES