Latest News

അകത്ത് ബീവി.... അപ്പുറത്ത് വാലിബന്‍; പുതുവസ്തരത്തില്‍ ആരാധകര്‍ക്ക് ആകാംക്ഷയേകുന്ന ടീസറുമായി അണിയറക്കാര്‍

Malayalilife
അകത്ത് ബീവി.... അപ്പുറത്ത് വാലിബന്‍; പുതുവസ്തരത്തില്‍ ആരാധകര്‍ക്ക് ആകാംക്ഷയേകുന്ന ടീസറുമായി അണിയറക്കാര്‍

പ്രേക്ഷക പ്രതീക്ഷകളെ ഇരട്ടിയാക്കി 'മലൈക്കോട്ടൈ വാലിബന്‍'ന്റെ പുത്തന്‍ ടീസര്‍. പുതുവര്‍ഷസമ്മാനമായാണ് 30 സെക്കന്‍ഡുള്ള ടീസര്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ മാസ് ലുക്കും ഡയലോഗുമാണ് ടീസറിന്റെ ഹൈലൈറ്റ്.
മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'മലൈക്കോട്ടൈ വാലിബന്‍' ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിലൊന്നാണ്.

പി.എസ്. റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ രചന. ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം പ്രശാന്ത് പിള്ളയുമാണ്. സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ 2024 ജനുവരി 25 ന് തിയറ്ററുകളിലെത്തും. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്, സെഞ്ച്വറി, സരിഗമ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

   

Malaikottai Vaaliban Mohanlal Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES