അമ്മയായതിന് ശേഷമുള്ള ആദ്യ ചിത്രം പങ്ക് വച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. മമ്മ എന്ന് എഴുതിയിട്ടുള്ള തന്റെ പുതിയ കോഫി കപ്പ് പിടിച്ച് നില്ക്കുന്ന താരത്തിന്റെ ചിത്രമാണ് പങ്ക് വച്ചത്. പശ്ചാത്തലത്തില്‍ കപ്പ് പിടിച്ച് നില്ക്കുന്ന താരത്തിന്റെ മങ്ങിയ രൂപവും കാണാം.
ഇത് ഞാനാണ് എന്നാണ് താരം പോസ്റ്റിന് അടിക്കുറിപ്പ് നല്കിയിരിക്കുന്നത്.ബോളിവുഡിലെ താരദമ്പതികളായ രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനും നവംബര്‍ ആറിനാണ് പെണ്‍കുഞ്ഞ് പിറന്നത്.
ചിത്രം പങ്ക് വച്ചതോടെ വിശേഷങ്ങള്‍ ചോദിച്ച് ആരാധകരുമെത്തി. സുന്ദരമായ യാത്രക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് ആരാധകര് കുറിച്ചു. വര്‍ഷങ്ങള്‍ നീണ്ട ഡേറ്റിങിന് ശേഷം ഏപ്രില്‍ 14നായിരുന്നു ആലിയ രണ്‍ബീര്‍ വിവാഹം.