Latest News

കണ്‍മണി അന്‍പോട്' തര്‍ക്കത്തിന് ഒടുവില്‍ പരിഹാരം; ഇളയരാജ ചോദിച്ചത് രണ്ട് കോടി; 60 ലക്ഷം കൊടുത്ത് ഒതുക്കി മഞ്ഞുമ്മല്‍ ടീം

Malayalilife
 കണ്‍മണി അന്‍പോട്' തര്‍ക്കത്തിന് ഒടുവില്‍ പരിഹാരം; ഇളയരാജ ചോദിച്ചത് രണ്ട് കോടി; 60 ലക്ഷം കൊടുത്ത് ഒതുക്കി മഞ്ഞുമ്മല്‍ ടീം

'മഞ്ഞുമ്മല്‍ ബോയ്സ്' ചിത്രത്തില്‍ 'ഗുണ' സിനിമയിലെ 'കണ്‍മണി അന്‍പോട്' എന്ന ഗാനം ഉപയോഗിച്ചതിന്റെ പേരില്‍ നടന്ന വിവാദം ഒത്തു തീര്‍പ്പാക്കി. സിനിമയില്‍ തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ സംഗീതസംവിധായകന്‍ ഇളയരാജ രംഗത്തെത്തിയിരുന്നു. മഞ്ഞുമ്മല്‍ നിര്‍മ്മാതാക്കള്‍ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നല്‍കിയാണ് പരിഹാരം കണ്ടെത്തിയത്.

ഇളയരാജയുമായി നടത്തിയ ചര്‍ച്ചയില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാതാക്കള്‍ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നല്‍കാന്‍ തയ്യാറായി എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മെയ് മാസമായിരുന്നു ഇളയരാജ നിര്‍മാതാക്കളോട് രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്.

സിനിമ വന്‍ വിജയമായതില്‍ തന്റെ പാട്ടിനും പങ്കുണ്ടെന്നായിരുന്നു ഇളയരാജയുടെ പക്ഷം. സിനിമയില്‍ പാട്ട് ഉപയോഗിക്കാന്‍ തന്റെ സമ്മതം വാങ്ങിയിട്ടില്ലെന്നും ഇളയരാജ പറഞ്ഞു. പക്ഷേ ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്‌സ് സ്വന്തമാക്കിയിരുന്നു എന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കളുടെ വാദം. ഇളയരാജ ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ രണ്ട് കോടി എന്നത് 60 ലക്ഷമാക്കി ചുരുക്കി കേസ് ഒത്തുതീര്‍പ്പാക്കിയത്.

ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്‌സില്‍ കൊടൈക്കനാലിലെ ?ഗുണ കേവാണ് കഥയ്ക്ക് പശ്ചാത്തലമായി വരുന്ന പ്രധാന ഭാ?ഗം. 1991-ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ നായകനായ 'ഗുണ' എന്ന സിനിമയ്ക്ക് വേണ്ടി ഇളയരാജ ഈണം നല്‍കിയ കണ്‍മണി അന്‍പോട് കാതലന്‍ എന്ന ഗാനം ചിത്രത്തിന്റെ ഭാ?ഗമാക്കുന്നതും ഇതേ കാരണത്താലാണ്. തമിഴ്, തെലുങ്ക് തുടങ്ങി ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം റിലീസ് ചെയ്തിരുന്നു. രണ്ടാം വരവില്‍ പാട്ട് സൗത്ത് ഇന്ത്യ ഒട്ടാകെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് ഇളയരാജ നിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയച്ചത്.

Manjummel Boys producers pay Rs 60 lakh to ilayaraja

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES