നടി എന്നതിനപ്പുറം നര്‍ത്തകിയും എഴുത്തുകാരിയും കൂടിയാണ് മായ മേനോന്‍. മായാനദി ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ അമ്മ വേഷങ്ങളില്‍ നടി തിളങ്ങിയിട്ടുണ്ട്. എന്നാലിപ്പോള്‍ അമ്മ വേഷം ചെയ്യാന്‍ ആരും വിളിക്കുന്നില്ലെന്നും അത് ഒരു തെറ്റിധാരണയുടെ പുറത്താണെന്നും വെളിപ്പെടുത്തിയിരിക്കയാണ് നടി. അതിനൊപ്പം തന്നെ മറ്റൊരു വെളിപ്പെടുത്തല്‍ കൂടി നടി നടത്തിയിട്ടുണ്ട്.
തന്നെഅമ്മ കഥാപാത്രം ചെയ്യാന്‍ സിനിമാ മേഖലയില്‍ നിന്നും ആരും വിളിക്കുന്നില്ലെന്ന് തുറന്നുപറയുകയാണ് നടി മായ േമനോന്‍. ലവ് ആക്ഷന്‍ ഡ്രാമ, മറഡോണ, മായാനദി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് മായ. ദുല്‍ഖര്‍ നായകനായ കുറിപ്പില്‍ താരത്തിന്റെ അമ്മയായാണ് നടി എത്തുന്നത്. ഇപ്പോള്‍ ഫേസ്ബുക്കിലൂടെയാണ് നടി തന്റെ നിലപാട് പറയുന്നത്.
സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉളളവര്‍ അറിയാന്‍ വേണ്ടിയെന്ന് പറഞ്ഞാണ് മായയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
അടുത്തയിടെ, സിനിമമേഖലയില്‍ പലരും എന്നെ 'അമ്മ' കഥാപാത്രം ചെയ്യുവാന്‍ വിളിക്കുന്നില്ല...!! കാരണമായി അവര്‍ പറയുന്നത്, ഞാന്‍ മുന്‍പ് ഒരു കുറിപ്പ് ഇട്ടത് അവര്‍ വിചാരിച്ചു ഞാന്‍ ഇനി ഒരിക്കലും 'അമ്മ' കഥാപാത്രം ചെയ്യില്ല എന്നാണ് പറഞ്ഞത് എന്ന് കരുതിയെന്ന്....!!
എന്നാല്‍ ഞാന്‍ ഇട്ട കുറിപ്പില്‍ വ്യക്തമായി പറയുന്നുണ്ട്, വെറുതെ ഒരു അമ്മ കഥാപാത്രം എന്ന്, അതായത്, അഭിനയിക്കുവാന്‍ യാതൊരു പ്രാധാന്യവുമില്ലാത്ത വെറും 'സൈഡ് റോള്‍ അമ്മ കഥാപാത്രം' മാത്രം ചെയ്യുവാന്‍ വന്നതല്ല എന്നാണ് ഉദ്ദേശിച്ചത്..
്, എനിക്ക്, എന്റെ വൈബ്‌സിന് യോജിക്കുന്ന, എന്നാല്‍ കഥയില്‍ അഭിനയ പ്രാധാന്യമുള്ള, വിവിധ തരം കഥാപാത്രങ്ങള്‍ ചെയ്യുവാന്‍ വന്നതാണ് എന്നാണ് ഞാന്‍ ആ പറഞ്ഞതിന്റെ അര്‍ത്ഥം..അല്ലാതെ അമ്മ കഥാപാത്രം തീര്‍ത്തും ചെയ്യില്ല എന്നല്ല ; ഇല്ലെങ്കില്‍ കുറുപ്പ് എന്ന അടുത്തിടെ ഷൂട്ട് കഴിഞ്ഞ റിയലിസ്റ്റിക് സ്‌ക്രിപ്റ്റില്‍ വെറും അനിയന്റെ പ്രായവ്യത്യാസം മാത്രം ഉള്ള ദുല്‍ഖര്‍ സല്‍മാന്റെ 3 കാലഘട്ടങ്ങളിലുള്ള അമ്മ കഥാപാത്രംഞാന്‍ ചെയ്യുമായിരുന്നില്ലല്ലോ...
തിരക്കഥയുടെ കരുത്ത്, കഥാപാത്രത്തിന്റെ പ്രാധാന്യം എന്നിവ തന്നെയാണ് അതിന്റെ സ്‌ക്രീന്‍ സ്‌പെയ്‌സ് ടൈമിനേക്കാള്‍ എന്നെ എന്നും ആകര്‍ഷിച്ചിട്ടുള്ളത്...!!
്, എന്റെ എതിരെ ആര് നില്‍ക്കുന്നു എന്നതല്ല,എനിക്ക് അവിടെ പെര്‍ഫോം ചെയ്യുവാന്‍ സ്‌പേസ് ഉണ്ടോ,എന്റെ കഥാപാത്രത്തിന് കഥാഗതി യില്‍ പ്രാധാന്യം ഉണ്ടോ, അത് കണ്‍വിന്‍സിങ് ആയി എനിക്ക് എക്‌സ്പ്രസ് ചെയ്യുവാന്‍ പറ്റുമോ എന്നതൊക്കെ മാത്രമാണ് എന്നെ അലട്ടുന്ന വിഷയം ഉളളൂ എന്നര്‍ത്ഥം... ;
അതായത്, എന്നെ അഭിനയിക്കുവാന്‍ വിളിക്കുന്ന വര്‍ക്ക് എനിക്ക്, എന്റെ കാലിബറിന്് യോജിച്ച കഥാപാത്രം നല്‍കുവാനുള്ള ഔചിത്യബോധം ഉണ്ടാകണം എന്ന് മാത്രം....!
: ഒപ്പം ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ.. അതായത്, ഞാന്‍ ജോലി ചെയ്യുന്നത് അത് ഓഫീസ് ജോലിയായാലും, സിനിമ അഭിനയം ആയാലും എന്റെ കുടുംബത്തിന്, പ്രത്യേകിച്ച് എന്റെ 2 കുട്ടികള്‍ക്ക് വേണ്ടി തന്നെയാണ്. അതുകൊണ്ട് വെറും കൗതുകം കൊണ്ട് വരുന്ന അഭിനയമോഹികളോട് പറയുന്ന സ്ഥിരം ഡയലോഗ് എന്നോട് പറയരുത്...എനിക്ക് അര്‍ഹതപ്പെട്ട പ്രതിഫലം തന്നേ പറ്റൂ. കരാര്‍ അനുസരിച്ചു തുക തീരുമാനിച്ച് പിന്നീട് അത് നീട്ടിവച്ച് പോകുന്നതും, തരാതിരിക്കുന്നതും ശരിയല്ലെന്നും നടി പറയുന്നു.