തെന്നിന്ത്യൻ ലേഡി സൂപ്പർതാരമായ നയൻതാര മലയാളികളുടെയും പ്രിയ താരമാണ്. സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് ചുവട് വച്ചത്. തുടർന്ന് അന്യഭാഷാ ചിത്രങ്ങളിൽ സജീവമായ താരത്തെ തേടി നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. നടിയെ വിവിദകോളങ്ങളിൽ നടനും നർത്തകനും സംവിധായനുമായ പ്രഭുദേവയുമായുള്ള പ്രണയവും തകർച്ചയും പിന്നീട് ലിറ്റിൽ സൂപ്പർസ്റ്റാർ ചിമ്പുവുമായുള്ള പ്രണയവും ബ്രേക്കപ്പും എല്ലാം സ്ഥിരസാന്നിധ്യമാക്കി. എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ മുക്കുത്തി അമ്മനുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത ആളുമായി പ്രണയബന്ധം വെച്ച നയന്‍താര ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത് അപമാനമാണെന്നാണ് ഇപ്പോൾ വിമര്‍ശനവുമായി ബിഗ് ബോസ് തമിഴ് സീസണ്‍ 3 മത്സരാര്‍ത്ഥിയും മോഡലുമായ മീര മിഥുന്‍ പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
' അവര്‍ക്ക് ( നയന്‍താരയ്ക്ക്) അമ്മന്‍ ആരാണെന്നെങ്കിലും അറിയുമോ? ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിംഗ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്. തമിഴ്‌നാട്ടില്‍ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കള്‍ ഒരക്ഷരം പോലും മിണ്ടാന്‍ പോവുന്നില്ല,' മീര മിഥുന്‍ ട്വീറ്റ് ചെയ്തു.
നയന്‍താര ആരാധകര്‍ ട്വീറ്റിനു പിന്നാലെ മീര മിഥുനിനെതിരെ രംഗത്തെത്തുകയും ചെയ്തിരിക്കുകയാണ്. ജനങ്ങള്‍ക്ക് നന്നായി സിനിമയും ഭക്തിയും തമ്മിലുള്ള വ്യത്യാസം അറിയാമെന്നും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നുമാണ് ചിലര്‍ ട്വിറ്റിന് ചുവടെ കമന്റ് ചെയ്തിരിക്കുന്നത്.