Latest News

ചെറുതും വലുതുമായ നിന്റെ ഏത് കാര്യത്തിനും ഞാനുണ്ടാവും; ആന്‍ അഗസ്റ്റിനുമായുള്ള സൗഹൃദ ബന്ധത്തെ കുറിച്ച് പറഞ്ഞ് മീര നന്ദന്‍

Malayalilife
ചെറുതും വലുതുമായ നിന്റെ ഏത് കാര്യത്തിനും ഞാനുണ്ടാവും; ആന്‍ അഗസ്റ്റിനുമായുള്ള സൗഹൃദ ബന്ധത്തെ കുറിച്ച് പറഞ്ഞ്  മീര നന്ദന്‍

ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീര നന്ദന്‍. ഒരു റിയാലിറ്റി ഷോയിലൂടെ എത്തപ്പെട്ട താരം പിന്നീട് റിയാലിറ്റി ഷോയുടെ അവതാരകയായി  മാറുകയും അതോടൊപ്പം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ ആന്‍ അഗസ്റ്റിനുമായുള്ള സൗഹൃദ ബന്ധത്തെ കുറിച്ച് തുറന്ന് പറയുകയാണ്  മീര നന്ദന്‍. അതേ സമയം ആനുമായുള്ള സൗഹൃദ ബന്ധത്തിന്റെ ആഴത്തെ കുറിച്ച് മീര വെളിപ്പെടുത്തുന്നത് ആന്‍ അഗസ്റ്റിന്റെ ജന്മദിനത്തില്‍ നടിയ്ക്ക് ആശംസ അറിയിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്‌ക്കൊപ്പമാണ്. 

മീര നന്ദന്‍ ആന്‍ അഗസ്റ്റിന്‍ ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത് 'മുന്നോട്ടുള്ള എന്റെ ഓരോ ഘട്ടത്തിലും നീ കൂടെ ഉണ്ടാവാറുണ്ട്. ചെറുതും വലുതുമായ നിന്റെ ഏത് പ്രശ്‌നത്തിനും ഞാനും കൂടെയുണ്ട്.' എന്ന് പറഞ്ഞു കൊണ്ടാണ്.  മീര ജന്മദിനത്തിനൊപ്പം സൗഹൃദ ദിന ആശംസ അറിയിക്കാനും മറന്നില്ല. രണ്ട് പേരും കറുത്ത വേഷത്തില്‍ ചേര്‍ന്ന് നിന്നെടുത്ത ഫോട്ടോയാണ് ചിത്രം  ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. 

ആന്‍ അഗസ്റ്റിനും മീരയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് നന്ദി അറിയിച്ചുകൊണ്ട് കമന്റ് ബോക്‌സില്‍  എത്തി. 'നീ നീയായി ഇരിക്കുന്നതിന് നന്ദി' എന്നായിരുന്നു ആൻ നൽകിയിരിക്കുന്ന  മറുപടി.  മീരയുടെ പോസ്റ്റിന്  സൃന്ദ ചാന്ദ്‌നി തുടങ്ങിയവര്‍ കമന്റുമായി  എഴുതിയിട്ടുണ്ട്. ഇ ആന്‍ അഗസ്റ്റിന് പിറന്നാള്‍ ആശംസകള്‍  വരെ കൂടാതെ മീര നന്ദന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സും അറിയിച്ചിട്ടുണ്ട്.

Meera nandhan words about ann augustine

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES