Latest News

എല്ലാവരും വളരെയേറെ കഷ്ടപ്പെടുന്ന ഒരു കാലമാണ് ഇത്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കി മോഹന്‍ലാല്‍

Malayalilife
എല്ലാവരും വളരെയേറെ കഷ്ടപ്പെടുന്ന ഒരു കാലമാണ് ഇത്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കി മോഹന്‍ലാല്‍

നിരവധി കഥാപാത്രങ്ങളിലൂടെയും വേഷപകര്‍ച്ചയിലൂടെയും മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് മോഹലാല്‍. ലാളിത്യവും ജാഡയില്ലാത്ത പെരുമാറ്റവും കൊണ്ട് പലപ്പോഴും ലാലേട്ടന്‍ മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ കൊറോണവൈറസ്  പ്രതിരോധന പ്രവർത്തനങ്ങളുടെ ഭാഗമായി നടൻ മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  50 ലക്ഷം രൂപ നൽകിയിരിക്കുകയാണ്. ഇതേ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനകള്‍ നൽകണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി പണം കൊടുക്കാനുള്ള സന്നദ്ധത അറിയിച്ച് താരം കത്തയക്കുകയും ചെയ്‌തു.

‘എല്ലാവരും വളരെയേറെ കഷ്ടപ്പെടുന്ന ഒരു കാലമാണ് ഇത്. ഈ മഹാമാരിയെ ചെറുക്കുന്നതിന് താങ്കളെടുത്ത നടപടികളെ മനസു തുറന്ന് അഭിനന്ദിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലെ താങ്കളുടെ നേതൃത്വം ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതായിരിക്കും. ഈ മഹാമാരിയെ ചെറുക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി എന്റെ ഭാഗത്തു നിന്നുമുള്ള എളിയ സംഭാവനയായി അന്‍പതു ലക്ഷം രൂപ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുക, എല്ലാവിധ ആശംസകളും.’ എന്നായിരുന്നു മോഹന്‍ലാൽ കത്തിൽ കുറിച്ചിരുന്നത്.

Mohanlal donates Rs 50 lakh to CM relief fund

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES