Latest News

ഉണ്ണി മുകുന്ദന്‍.... അല്ല മുകുന്ദന്‍ ഉണ്ണി; ചിരിപ്പിക്കാന്‍ വിനിത് ശ്രീനിവാസന്‍ ചിത്രം'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ട്രെയ്ലര്‍ എത്തി

Malayalilife
ഉണ്ണി മുകുന്ദന്‍.... അല്ല മുകുന്ദന്‍ ഉണ്ണി; ചിരിപ്പിക്കാന്‍ വിനിത് ശ്രീനിവാസന്‍ ചിത്രം'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ട്രെയ്ലര്‍ എത്തി

വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന 'മുകുന്ദനുണ്ണി അസോസിയേറ്റ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തി. ഏറെ രസകരമായ വക്കീല്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പങ്കുവച്ച പോസ്റ്ററിന് നേരെ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു. 'ആദ്യത്തെ സൈക്കിളില്‍ ചത്തു പോയ അച്ഛനോടൊപ്പം' എന്ന പോസ്റ്റ് ആണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. പോസ്റ്റ് പ്രമോഷന്റെ ഭാഗമായാണ് എന്ന മനസിലാക്കാതെ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു.

ചിത്രീകരണത്തിന് മുമ്പ് റിലീസ് ചെയ്ത അനൗണ്‍സ്മെന്റ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിനീത് വീട്ടുതടങ്കലില്‍ എന്ന മട്ടില്‍ പത്രവാര്‍ത്തയുടെ രൂപത്തില്‍ പുറത്തിറക്കിയ പോസ്റ്റ് നടന്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ, തന്‍വിറാം, ജഗദീഷ് മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ജോയി മൂവിസിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സിബി മാത്യൂ അലക്സ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. നിധിന്‍ രാജ് ആണ് എഡിറ്റിംഗ്.

Mukundan Unni Associates Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES