Latest News

അജയ് വാസുദേവിനോപ്പം പുതുമുഖങ്ങളും ഒന്നിക്കുന്ന 'മുറിവ്'; മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്സ്

Malayalilife
 അജയ് വാസുദേവിനോപ്പം പുതുമുഖങ്ങളും ഒന്നിക്കുന്ന 'മുറിവ്'; മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കി ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്സ്

വേ ടു ഫിലിംസ് എന്റര്‍ടൈന്‍മെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്‌സ് എന്നീ ബാനറുകളില്‍ കെ.ഷെമീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പുതിയ ചിത്രം 'മുറിവ്'ന്റെ മ്യൂസിക് റൈറ്റ്‌സ് 'ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സ്' സ്വന്തമാക്കി.

മാസ് ചിത്രങ്ങളുടെ സംവിധായകന്‍ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയ, ഷാറൂഖ് ഷമീര്‍ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തില്‍ റിയാദ് മുഹമ്മദ്, കൃഷ്ണ പ്രവീണ, സോന ഫിലിപ്പ്, അന്‍വര്‍ ലുവ, ശിവ, ഭഗത് വേണുഗോപാല്‍, ദീപേന്ദ്ര, ജയകൃഷ്ണന്‍, സൂര്യകല, ലിജി ജോയ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.ആക്ഷന്‍ സൈക്കോ ത്രില്ലര്‍ ഗണത്തലുള്ള ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്  കെ.ഷമീര്‍ തന്നെയാണ്.

ചിത്രം അടുത്ത ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഹരീഷ് എ.വി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജെറിന്‍ രാജുമാണ് നിര്‍വഹിക്കുന്നത്. സുഹൈല്‍ സുല്‍ത്താന്റെ മനോഹരമായ വരികള്‍ക്ക് യൂനുസിയോ സംഗീതം പകര്‍ന്നിരിക്കുന്നു. സിത്താര കൃഷ്ണകുമാര്‍, ശ്രീജിഷ്, സൂര്യ ശ്യാംഗോപാല്‍, ആനന്ദ് നാരായണന്‍, പി ജയലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. പ്രോജക്ട് ഡിസൈനര്‍: പി ശിവപ്രസാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സന്തോഷ് ചെറുപൊയ്ക, കലാസംവിധാനം: അനില്‍ രാമന്‍കുട്ടി, വസ്ത്രാലങ്കാരം: റസാഖ് തിരൂര്‍, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉനൈസ് എസ്, അസോസിയേറ്റ് ഡയറക്ടര്‍: ഷഫിന്‍ സുല്‍ഫിക്കര്‍, അസോസിയേറ്റ് ക്യാമറമാന്‍: പ്രസാദ്, സൗണ്ട് ഡിസൈന്‍ & മിക്സ്: കരുണ്‍ പ്രസാദ്, കളറിസ്റ്റ്: സെല്‍വിന്‍ (മാഗസിന്‍ സ്റ്റുഡിയോ കൊച്ചി), കൊറിയോഗ്രഫി: ഷിജു മുപ്പത്തടം, ആക്ഷന്‍: റോബിന്‍ ടോം , സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, എറണാകുളം, പി.ആര്‍.ഒ: പി ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, ടൈറ്റില്‍: മാജിക് മൊമെന്റ്‌സ്, സ്റ്റില്‍സ്: അജ്മല്‍ ലത്തീഫ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ബിസി ക്രിയേറ്റീവ്‌സ്, ഡിസൈന്‍സ്: രാഹുല്‍ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Read more topics: # മുറിവ്'
Murivu Movie Music Rights Goodwill Entertainments

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES